നഗരത്തിലെ പ്രധാന നിരത്തുകളിലെ മഴവില്ലിന്റെ നിറം തേച്ച കെട്ടിടങ്ങളിൽ നിന്ന് പിഴയായി അധിക നികുതി ഈടാക്കാൻ തീരുമാനിച്ച നഗരസഭയുടെ തീരുമാനത്തെ ഒരു തരത്തിൽ അംഗീകരിക്കാമെന്ന തന്റെ വാദം ഒരു നഗര ജീവിയുടെ ജല്പനങ്ങളാണെന്നാണ് അനുഷ.ഒരു പക്ഷെ അവർ നഗര സൌന്ദര്യത്തിനായി ചിലവിടുന്ന വലിയ തുകയെ കുറിച്ചുള്ള ബോധത്തിൽ നിന്നായിരുന്നു അത്തരമൊരു അഭിപ്രായം പറഞ്ഞത്. എന്നാൽ അവൾ അതിനെ കണ്ടത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കടന്നു കയറ്റമായിട്ടായിരുന്നു. കാരണം അവളുടെ മനസ്സിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു വീടിന്റെയോ അല്ലെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെതായുള്ള മൾട്ടികളറിലുള്ള ചുവരുകളെ കുറിച്ചുള്ള കാഴ്ചകളുടെ പരസ്യബോധമെന്നു കളിയാക്കുമായിരുന്നു.
അങ്ങനെ തർക്കിച്ചു കിടന്നേഴുന്നേറ്റ അവധിദിവസത്തിന്റെ പുലർക്കാലത്താണ് പൊട്ടിലിൽ നിന്ന് വിടരുന്ന പാലുറക്കാത്ത നെന്മണികളുടെ ഗന്ധം വല്ലാതെ അലട്ടിയെഴുന്നേൽപ്പിച്ചത്. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താലാണ് മുമ്പൊക്കെ ഇങ്ങനെ അനുഭവപ്പെടാറുണ്ടായിരുന്നത്. ഇപ്പോൾ അതൊരു നിത്യാനുഭവമായിരുക്കുന്നു.അത് ബാൽക്കണിയിലെ പച്ചക്കറി തോട്ടത്തിൽ നിന്നാണ്.ഫ്ലാറ്റിൽ ബെഡ്‌റൂമിനോട് ചേർന്ന മട്ടുപാവിലുണ്ടാക്കിയ നാട്ടിമ്പുറം.
“നമ്മുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം അതികാലത്തെഴുന്നേറ്റ് അവിടെ മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർ പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോയെന്നു നോക്കാം... "
ബാൽക്കണിയിലെക്കുള്ള കർട്ടനിടയിലൂടെ വരുന്ന നേർത്ത വെളിച്ചത്തിൽ മയങ്ങികിടക്കുന്ന അവളുടെ മുഖം നോക്കി ചോദിച്ചു.
തെളിയുന്ന അനുഷയുടെ മുഖം നോക്കി തുടർന്നു.
“അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ .....”
“ശാലമോന്റെ സോങ്ങ് ഓഫ് സോങ്ങ്സ്..... വായിച്ചോ.....”
നല്ലൊരു കണികണ്ടെഴുന്നേൽക്കുന്ന സുഖത്തോടെ തിരിഞ്ഞുകിടന്നു കൊണ്ട് അനുഷ ചോദിച്ചു.
“പോടി...ഒരു മോഹൻലാൽ ഡയലോഗ്...
തന്റെ ഭർത്താവ് ബൈബിൾ വായനയെ നിരാകരിച്ചതിന്റെ പ്രതിഷേധമായി അവൾ നവംബറിന്റെ തണൂപ്പിൽ ബ്ലാക്കറ്റിനടിയിലേക്ക് ചുരുണ്ടു.
“ നമ്മുടെ തക്കാളി പഴങ്ങൾ തുടുത്തോയെന്നും, പയർ വള്ളികളിൽ പുതിയ തളിരുകൾ വന്നോയെന്നും നോക്കാം..വാ.”
അലാറമില്ലാത്ത അവധി ദിവസങ്ങളുടെ പുലർകാലങ്ങളിലുള്ള ഞങ്ങളുടെ ശീലമാണത്. എഴുന്നേറ്റ് നിന്ന് ലളിത വ്യായാമമുറകൾ കൊണ്ട് ശരീരം ചൂടാക്കാൻ ശ്രമിച്ചു കൊണ്ട് ക്ഷണിച്ചു. വലിയ കർട്ടനുകളുടെ മറ നീക്കി, ചില്ലുവാതിൽ ഒരു വശത്തേക്ക് തള്ളി നീക്കി. ബാൽക്കണിയിലേക്കു കടക്കുന്നതിനു മുമ്പ് ബ്ലാങ്കന്റിനുള്ളിൽ നിന്ന് അനുഷയെ പുറത്തേക്കിറക്കി. അലഞ്ഞു പോയ മുടി നെറുകയിൽ കെട്ടി അലസമായി കിടന്ന പൈജാമയും ടീഷർട്ടും നേരെയാക്കി അവളും അനുഗമിച്ചു.
കുടുംബസുഹൃത്തുക്കൾക്കിടയിലെ ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു ബാൽക്കണിയിലെ പ്ലാസ്റ്റിക്ക് ചട്ടികളിലും ഉപയോഗശൂന്യമായ ബക്കറ്റകളിലും തയ്യാറാക്കിയ ആ പച്ചക്കറി തോട്ടം. ചണനാരുകളിൽ പിടിച്ചു കയറുന്ന പയറു വള്ളികൾ, പച്ച തക്കാളികളുടെ ഭാരം മൂലം കമിഴ്ന്നു കിടക്കുന്ന കൂനൻ തക്കാളി ചെടികൾ. നിറങ്ങളുടെ വ്യത്യസ്തയിൽചീര തൈകൾ, എണ്ണചൂടാക്കാൻ വെച്ച് കിച്ചണിൽ നിന്നും ഓടി വന്നാൽ പൊട്ടിക്കാൻ തയ്യാറായി നിൽക്കുന്ന കറിവേപ്പിലയും പച്ചമുളകും, നറുമണത്തോടെ ഒരു ചെറിയ തുളസിയും.
നഗരത്തെ അഭിവാദ്യം ചെയ്ത് ഒരു കോട്ടുവായിട്ടു., ആ ഹരിതാഭയുടെ ഗന്ധവും ശ്വസിച്ച് നിൽക്കുമ്പോൾ അനുഷ പിന്നിലൂടെ വന്നു ചീരതൈകളിലെ മുഷിഞ്ഞു നിന്ന ഇലകളെ ശ്രദ്ധപൂർവ്വം കത്രിക ഉപയോഗിച്ചു നീക്കി.അടുത്തേക്ക് ചെന്ന് ഇത്തിരി നാടകീയത കലർത്തി ചോദിച്ചു.
“ഇവിടെ വെച്ച് നിനക്കു ഞാന്റെ പ്രണയം തരട്ടെ...”
“ കൊല്ലും ഞാൻ....പരസ്യമായി നിന്റെയൊരു....” അനുഷ കൈയിലെ കത്രിക ഉയർത്തി കാണിച്ചു. ബാൽക്കണിയെ അഭിമുഖമായി നീങ്ങുന്ന പ്രധാന നിരത്ത് സജീവമാകുന്നതേയുള്ളൂ.
“ ടാ മനുഷ്യനു പ്രണയിക്കാനാണ് , പ്രകൃതി ഇങ്ങനെ റൊമാന്റിക്കായി നിൽക്കുന്നത്...അല്ലാതെ.. ഒരു സെൻസുമില്ലാത്ത് കഴുത... ”
പ്രത്യുത്പാദനപരമല്ലാത്ത എല്ലാം ആനന്ദങ്ങളും ക്ഷണികമാണെന്ന ബോധത്തിൽ നിന്നാണ് അനുഷ ആദ്യം വാങ്ങിയ മണിപ്ലാന്റിന്റെ ചട്ടിയിൽ പകരം സിസിലിയാന്റി നാട്ടിൽ നിന്നു വരുമ്പോൾ കൊടുത്ത കറിവേപ്പില തൈ വെച്ചത്. പിന്നീട് അടിയിൽ ചെറുതായി വിള്ളൽ വീണ ബക്കറ്റിൽ, ഓഫിസിലെ പ്ലാന്റുകൾ സംരക്ഷിക്കുന്ന കമ്പനിയിലെ നേപ്പാളിക്ക് ടിപ്പ് കൊടുത്ത് വാങ്ങിച്ച മണ്ണും വളവും കലർന്ന മിശ്രിതത്തിൽ ചീര തൈകൾ പാകി നോക്കി. പൊട്ടി മുളച്ചു വിടർന്ന ചീര തൈകൾ വല്ലാത്ത പ്രചോദനമായി . പിന്നെ അതിനായി വാങ്ങി ദ്വാരങ്ങളുണ്ടാക്കിയ പ്ലാസ്റ്റിക്ക് ചട്ടികളിലും പരന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളിലും തോട്ടം വളരുകയായിരുന്നു.
ലോകം മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന മലർത്തിവെച്ച ആന്റിനകളും, ഉണങ്ങാനിട്ടിരിക്കുന്ന തുണികളും,അനാവശ്യ വസ്തുക്കൾ മാത്രം കൂട്ടി വെച്ചതുമായ മറ്റ് ബാൽക്കണികളിൽ നിന്ന്, ഒരു പച്ചപ്പു കാണുന്ന അഞ്ചാം നിലയിലെ ആറര അടി നീളവും വീതിയും മാത്രമുള്ള ഞങ്ങളുടെ പച്ചക്കറി തോട്ടം. പ്രധാന നിരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചയായി മാറിയത് ഒരു പക്ഷെ കാഴ്ചകളുടെ വ്യത്യസ്തതയായിരിക്കാം. അതിഥികളായി വരുന്ന കുടുംബ സുഹൃത്തുകൾക്ക് യാത്ര പറയുന്ന നേരം പഴുത്തു പാകമായി നിൽക്കുന്ന നിൽക്കുന്ന തക്കാളികൾ നേരിട്ട് തൈകളിൽ നിന്നു ഇറുത്തു കൊടുക്കുക. കൂടുതൽ ഉപയോഗിക്കേണ്ട എരിവു കൂടുതലാണെന്ന മുന്നറിയിപ്പോടെ കുറച്ചു കാന്താരിമുളകുകൾ പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി കൊടുക്കുക. ചീര പാകമായില്ല അടുത്ത തവണ തരാമെന്ന സമാധാനിപ്പിക്കുക. എന്നിങ്ങനെയായിരുന്നു മണ്ണീന്റെ മണം മനഃപൂർവ്വം വിസ്മരിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിലെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.
ഉദിച്ചുയരുന്ന ആദ്യകിരണങ്ങളുടെ തീക്ഷണതയിൽ നിന്നും രക്ഷയായി വെച്ച പച്ച കർട്ടന്റെ ആവശ്യമില്ലാതായിരിക്കുന്നു. നവംബറിലെ കാലാവസ്ഥമാറ്റം മഞ്ഞു കണങ്ങളായി മാറിയതിന്റെ സമാധാനം ഓരോ ഇലയുടെയുംസൌരഭ്യത്തിൽ കാണാം. സൂപ്പർമാർക്കറ്റുകളിൽ നിന്നു ശേഖരിച്ച ചെറിയ ചകിരികഷണങ്ങൾ നിരത്തിയ ചട്ടികളിൽ എപ്പോഴും നനവു കിട്ടാനായി സൂക്ഷമ സുഷിരങ്ങളിട്ട വെള്ളം നിറച്ച പോളിത്തീൻ കവറുകളും ഇനി എടുത്തു മാറ്റാം. ദിവസത്തിലിരൊക്കിൽ നനച്ചു കൊടുത്താൽ മതി. കീബോഡുകളിൽ പാഞ്ഞു നടക്കുന്ന വിരലുകളിലെ നീണ്ട നഖങ്ങൾക്കിടയിൽ മണ്ണു പറ്റുന്നത് അനുഷക്ക് ഒരു വിഷമാവുന്നില്ലെന്നു തോന്നി. കൈകളിൽ പറ്റിയ മണ് അവൾ ഇടക്ക് പൈജാമയിൽ തുടച്ചു.
ചണ കയറുകളിൽ ചുറ്റി കയറുന്ന പയർ വള്ളികൾ പടർന്നു പന്തലിച്ചിരിക്കുന്നു. അവിടെയിവിടങ്ങളായി പൂക്കളിൽ നിന്നു ഓരോന്നായി കുഞ്ഞു പയറുകളായി മാറുന്ന ബാല്യത്തിന്റെ നിഷ്കളങ്കത.സാമ്പാറിലെ വഴുക്കുന്ന വെണ്ടക്കയോട് അനുഷക്കുള്ള വെറുപ്പ് മാറിയത് അബോർഷനോടെയായിരുന്നു. പോഷകാഹാരമില്ലാതെ ശരീരം ത്യജിച്ച ജീവനാണ് അവളെ സ്വയമൊരു വറ്റി വരണ്ട വളക്കൂറില്ലാത്ത മണ്ണാണെന്നു തിരിച്ചറിയിച്ചത്. മുകളിൽ പതിപ്പിച്ച തിളങ്ങുന്ന മാർബിൾ ഫലകങ്ങളുടെ ഭംഗിയല്ല ഒരു പെണ്ണെന്ന ബോധം അവളെ മാറ്റി.
ചീരതൈകളിൽ നിന്ന് ശ്രദ്ധയോടെ പാകമായതു അന്നത്തേക്ക് വേണ്ടതു മാത്രം മുറിച്ചെടുത്തു. രണ്ട് തക്കാളിയും കൂടെ പാകമാവാത്ത ബേബി വെണ്ടക്കയും. അവധി ദിവസത്തിലെ പരീക്ഷണ കറിക്കായി കുറച്ച് പയറ്റിലയും കത്രിക കൊണ്ട് അനുഷ ഒരു പ്ലാസ്റ്റിക്ക് കവറിലാക്കുമ്പോൾ ,സ്വീറ്റ് വാട്ടറിന്റെ ബോട്ടിലിൽ നിന്നും ജഗ്ഗിൽ വെള്ളം നനക്കായി കൊണ്ടു വന്നപ്പോൾ മുന്നറിയിറിയിപ്പു തന്നു.
“കുറേശ്ശെ ഒഴിച്ചാൽ മതി...താഴെത്തെ ഗോകുലൻ സാറിന്റെ ഭാര്യ അവരുടെ എ.സി.ക്കു മുകളിൽ വെള്ളം വീഴുന്നുവെന്ന് പരാതി പെടുന്നുവെന്നു സലീം പറഞ്ഞിരുന്നു...”
നാട്ടിലെ ലൈൻ ബസ്സിലെ കണ്ടക്ടറായിരുന്നു സലീം ഇപ്പോൾ അപ്പാർട്ടുമെന്റിലെ സെക്യൂരുറ്റിയും, ക്ലീനറും, എല്ലാമെന്ന പോലെ ഞങ്ങളുടെ പച്ചക്കറി തോട്ടത്തിന്റെ ആദ്യത്തെ പാരയും അവനും ഗോകുലൻ സാറുമായിരുന്നു.. പിന്നീടെപ്പോഴോ സലീം ഞങ്ങളുടെ ആരാധകനായി തീർന്നു. വൈകുന്നേരങ്ങളിൽപള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുകളിലെ റൂമിലേക്കു പോവുമ്പോൾ രാത്രിയിലെ കറിക്കായി രണ്ട് തക്കാളി, നാല് പച്ചമുളക്, അതൊക്കെയായിരുന്നു അവനുള്ള കൈക്കൂലി. പക്ഷേ ഉയർന്ന ഉദ്യോഗസ്ഥനും, അത്യാവശ്യം സാമൂഹ്യ പ്രവർത്തകനുമായ ഗോകുൽ സാറിനു അതു പോരല്ലോ. ഗോകുലൻസാറും കുടുംബവും ഇപ്പോഴും പാര തന്നെ. ലിഫ്റ്റിൽ കണ്ടാൽ പോലും തലതിരിച്ചു നിൽക്കുക ,പാർക്കിങ്ങിൽ കാറിനു മനപൂർവ്വം മാർഗ്ഗ തടസ്സമുണ്ടാക്കുക. അസൂയ കുടുംബമെന്നാണ് അനുഷ അവരെ വിശേഷിപ്പിക്കുക തന്നെ. ഒരിക്കൾ തൊട്ടു താഴെ താമസിക്കുന്ന അവർ ബാൽക്കണിയിൽ വെള്ളം വീഴുന്നു. ദുർഗന്ധം വരുന്നുവെന്നൊക്കെ പറഞ്ഞ് പല തവണ കെട്ടിട ഉടമക്ക് പരാതി കൊടുത്തു.
കെട്ടിട ഉടമയുടെ ഓഫീസിൽ പരിശോധനക്കായി മധ്യവയസ്കനായ ഒരു അറബി വന്നത് ഉഷ്ണകാലം മൂർച്ചിച്ച ഒരു വൈകുന്നേരമായിരുന്നു.തോട്ടം കണ്ടതും അറബി അത്ഭുതത്തോടെ ചോദിച്ചു.
“സുഹൃത്തേ താങ്കൾ എങ്ങനെയാ...ഈ കാലാവസ്ഥയിലും ഇതൊക്കെ സംരക്ഷിക്കുന്നത്...”
കാലവസ്ഥകളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഗോകുലൻ സാറിന്റെ സാന്നിദ്ധ്യത്തിൽ തന്നെ വിശദീകരിച്ചു കൊടുത്തു. നിറഞ്ഞ സന്തോഷത്തോടെ ഹസ്തദാനം ചെയ്തു തന്നു കൊണ്ട് വാക്കുകൾ തികയാത്ത ഇംഗ്ലീഷിൽ ഉറക്കെ പറഞ്ഞു.
“ വളരെ നന്നായിട്ടുണ്ട് മിസ്തർ ശ്രീകാന്ത്.... എനിക്ക് നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.“
രുചി നോക്കാനെന്ന് പറഞ്ഞ് കുറച്ചു തക്കാളിയും, ചീരയും, പയറും,വെണ്ടക്കയും അനുഷ ഒരു പ്ലാസ്റ്റിക്ക് ബാഗിലാക്കി കൊടുത്തത് വാങ്ങി .നിരവധി തവണ നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ ഗോകുൽ സാറിനോട് പ്രത്യേകിച്ചു പറഞ്ഞു.
“ നന്ദിയുണ്ട് ഗോകുൽ..... എനിക്ക് ഒരു നല്ല കൂട്ടുകാരനെ പരിചയപ്പെടുത്തി തന്നതിൽ....”
ഉള്ളിലെ ആത്മവിശ്വാസം കണ്ണടചില്ലുകൾക്കിടയിലൂടെ പുറത്തു വന്നപ്പോൾ അഹങ്കാരത്തിന്റെത് എന്ന് തോന്നിയോ അന്ന് ഗോകുൽ സാറിന്
“ ഓ വന്നിരിക്കുണൂ ഒരു ഐ.ടി കൃഷിക്കാരൻ...” എന്നു മുറുമുറുത്തു കൊണ്ട് ഗോകുൽ സാർ പോയി.
അതിനു ശേഷം തന്നെയും അനുഷയെയും ലിഫ്റ്റിൽ കണ്ടാൽ, കയറാതെ നാലു നിലയും ഗോവണി വഴി കയറുകയോ, ഇറങ്ങുകയോ ചെയ്യും.
വടക്കുകിഴക്കു ഭാഗത്ത് നിന്ന് നന്നായി വെയിൽ ചായുന്ന അച്ഛമ്മയുടെ പച്ചക്കറി തോട്ടത്തിന്റെ മുക്കാൽ ഭാഗം കൂടി അച്ഛൻ പെങ്ങൾക്ക് കൊടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താതിരിക്കാൻ വേറെ നിവൃത്തിയില്ലായിരുന്നു. അവിടെ വീട് പണിക്കായി ജെ.സി.ബി ഭൂമി തയ്യാറാക്കാനായി വന്നപ്പോഴെക്കും അച്ഛമ്മ പ്രഷർ കയറി കട്ടിലിൽ കിടക്കുകയായിരുന്നുവെന്നാണ് അമ്മ കളിയാക്കിയിരുന്നത്. അവധിക്ക് ചെന്നപ്പോഴെക്കും അവിടെ ഒരു കൊച്ചു കൊട്ടാരത്തിനുള്ള തറപ്പണി തകൃതിയാവുന്നു. ഉണർവ്വും ഉന്മേഷവും നഷ്ടമായ അച്ഛമ്മ പകുതി ജീവനോടെ ടെലിവിഷൻ കാഴ്ചകൾക്കുള്ളിൽ.
“അമ്മേടെ കറികൾക്കൊന്നും പഴയ രുചിയില്ലമ്മേ.......” അറിയാതെ പരിഭവിച്ചു.
“ അത് നിന്റെ കല്ല്യാണം കഴിഞ്ഞോണ്ട് തോന്നുന്നതാ....” അമ്മ അരിശപ്പെട്ടു.
“ പുറത്തു നിന്ന് വാങ്ങണ ചപ്പും കുപ്പയും കൊണ്ടുണ്ടാക്കിയാൽ ഇത്രയൊക്കെ കാണൂ ശ്രീകുട്ടാ...”
അച്ഛമ്മ സമാധാനിപ്പിച്ചു.എന്നിട്ട് അത്യാഗ്രഹിയായ ഏക മകളെ കുറ്റം പറഞ്ഞു. അടുത്തിരുന്ന് ഉണ്ണുന്ന അച്ഛനെ ഒന്നിനും കൊള്ളാത്ത ആണൊരുത്തനെന്നു കളിയാക്കി.
പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധമുള്ള വൈകുന്നേരങ്ങളിൽ സിറ്റൌട്ടിലിരിക്കുമ്പോഴാണ് അച്ഛമ്മയോട് അനുഷ കൃഷി ചെയ്യേണ്ട രീതികളെ കുറിച്ച് ചോദിച്ചറിഞ്ഞത്. അച്ഛമ്മ ഓരോന്നു വിശദ്ദീകരിക്കുമ്പോൾ പച്ചിലകളുടെ പന്തലുകൾക്കിടയിൽ തൂ ങ്ങി നിൽക്കുന്ന പയർവള്ളികൾ,പടവലങ്ങൾ, പാവക്കകൾക്കിടയിലൂടെ ഒരു ദൃശ്യ സഞ്ചാരത്തിന്റെ ഒരു മോണിട്ടർ കാഴ്ച മനസ്സിലൂടെ കടന്നുപോയിയെന്ന് എയർപ്പോട്ടിരിക്കുമ്പോഴണവൾ പറഞ്ഞത്. ഗന്ധവും അനുഭൂതിയുമില്ലാതെ വളരുന്ന ഒരു വൃഷത്തിന്റെ വേരുകളിലേക്ക് ജൈവാംശം കലരുന്നതിന്റെ സുഖമെന്നാണ് വിശേഷിപ്പിച്ചത്.
തിരികെ യാത്രയ്ക്ക് തയ്യാറവുമ്പോൾ പല തരത്തിൽ തയ്യാറാക്കിയ പത്തോളം ചെറിയ കടലാസുപൊതികൾ കൂടി അച്ഛമ്മയുടെ വകയായി ട്രോളി ബാഗിൽ സ്ഥാനം പിടിച്ചു. നനവും പൂപ്പലും തട്ടാതെ വിത്തുകളാക്കി സൂക്ഷിച്ചിരുന്ന നാടൻ പയർ, പാവൽ, വെണ്ട, തക്കാളി എന്നിങ്ങനെയെല്ലാം.
“നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഫ്ലാറ്റിലാ അവന്റെ പച്ചക്കറി കൃഷി....” അച്ഛൻ കളിയാക്കി.
“ ഈ വിത്തുകൾക്കൊന്നും വളരാൻ ഇവിടെ മണ്ണില്ല്യാ,കുട്ട്യോളേ...നിങ്ങള് ഫ്ലാറ്റിലെചട്ടീലോ, മരൂഭൂമീലോ കൊണ്ടിട്ട് നോക്ക്..”
അനുഷയുടെ കൈകളിൽ മുറുകെ പിടിച്ചാണ്, അച്ഛമ്മ പറഞ്ഞത്.
നമ്മുക്കറിയാത്ത കാര്യങ്ങളിൽ ആശയകുഴപ്പത്തിലാക്കാൻ ഏതു നേപ്പാളിക്കും കഴിയുമെന്ന ബോധ്യത്തോടെയാണ് അന്നു വൈകുന്നേരമായത്. കാരണം വേറൊന്നുമല്ല വളം മിശ്രിതമായ മണ്ണു കൊണ്ട് വന്നു തരാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സാധനം കിട്ടിയില്ല. ഓഫീസിലെ സെക്യൂരിറ്റി ജിവനക്കോരോട് പറഞ്ഞ് അവനെ വിരട്ടി കൊണ്ട് വന്ന തന്നപ്പോഴാവട്ടെ കഴിഞ്ഞ തവണ ഇത്രയും പണത്തിനു തന്നതിന്റെ പകുതി പോലുമില്ല. തീർത്താൽ തീരാത്ത കലിയുമായാണ് തോളിൽ കമ്പ്യൂട്ടറും മറുകൈയിൽ പ്ലാസ്റ്റിക്ക് ബാഗിൽ നിറച്ച മണ്ണുമായി ലിഫ്റ്റ്നടുത്തേക്ക് ചെന്നത്.
റിസപ്ഷനിൽ സലീമിരുന്ന് ബാഗിലെന്തെന്ന് സ്കാൻ ചെയ്യുന്നത് അവഗണിച്ചു. ലിഫ്റ്റ് താഴേക്ക് വരുന്നതും കാത്ത് നിൽക്കുമ്പോഴാണ് താമസക്കാരുടെ ശ്രദ്ധക്ക് എന്നപേരിൽ നിർദ്ദേശങ്ങളായി പുതിയ ലിസ്റ്റ് ഒട്ടിച്ചത് കണ്ടത്.
1).അടുക്കളയിലെ പുറത്തേക്ക് വായുസഞ്ചാരത്തിനുള്ള ഫാൻ രണ്ടാഴ്ചകൂടുമ്പോൾ വൃത്തിയാക്കുക.
2).അയൽവാസികൾക്കു ദുർഗന്ധമുണ്ടാക്കുന്ന തരത്തിലുള്ള പാചകങ്ങൾ ഒഴിവാക്കുക(2nd ഫ്ലോറിലെ ഈജിപ്ഷ്യനെ ഉദ്ദേശിച്ചാണ്. ഫ്ലാറ്റിൽ വെച്ചാണവൻ ആട്ടിറച്ചിയുടെ ടിക്കയുണ്ടാക്കുന്നത്.)
3).വെള്ളം അമൂല്യമാണ് അത് പാഴാക്കാതിരിക്കുക(താഴത്തെ നിലയിലെ രാജസ്ഥാനിക്കുള്ളത് , കാർ അപ്പാർട്ട്മെന്റിൽ വെച്ച് കഴുകന്നതിനെ സംബന്ധിച്ച് സലീമുമായി നിരവധി തവണ വഴക്കായിരുന്നു.)
4).ഇടനാഴികൾ വൃത്തിയായി സൂക്ഷിക്കുക.
5).ഫ്ലാറ്റിൽ വളർത്തു മൃഗങ്ങളെ ഒഴിവാക്കുക.
6).മാലിന്യവസ്തുക്കൾ അതാതു ദിവസം പുറത്തു കളയുക.
7).ബാൽക്കണികളിൽ നിന്നും ഡിഷ് ആന്റിന ഒഴിവാക്കുക.
8).ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് ഒഴിവാക്കുക.
9).ബാൽക്കണികൾ ഭംഗിയായി സൂക്ഷിക്കുക.
പ്രധാനനിരത്തിലേക്കുള്ള അപ്പാർട്ട്മെന്റിന്റെ മുഖമായ ബാൽക്കണികളിൽ തങ്ങളെ മാതൃകയായി കണ്ട് ഹരിതാഭമാക്കൻ കൂടി ഒരു നിർദ്ദേശമെഴുതാൻ സലീമിനോട് പറഞ്ഞു.
“ സാറെ ഇവിടെ എന്തോ ഇന്റർനാഷണൽ സമ്മേളനം നടക്കുന്നുണ്ടോ...”
സലീം ഒന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതെ എന്തോ ഒന്ന് നടക്കുന്നുണ്ടെന്ന് കേട്ടു..എന്താന്നറിയില്ല...”
“എല്ലാ രാജ്യത്തിൽ നിന്നും മന്ത്രിമാരൊക്ക വരുന്നുണ്ടത്രേ..ഇനിയിപ്പോ നല്ല തിരക്കായിരിക്കും...നഗരത്തിലെ കെട്ടിടങ്ങളെല്ലാം ഭംഗിയാക്കി വെക്കണമെന്ന് നഗരസഭയുടെ സർക്കുലർ ഉണ്ട്....”
സ്വതവേ തിരക്കു പിടിച്ച മെട്രോനഗരത്തിലേക്ക് ലോകനേതാക്കളുടെ സന്ദർശനമുണ്ടാക്കുന്ന അസ്വസ്ഥതയെ മുൻക്കൂട്ടി ശപിച്ചു കൊണ്ട് പുതിയ ഗതാഗത നിയന്ത്രണങ്ങളുടെ വെള്ളയിൽ കറുപ്പ് മഷികൾ കൊണ്ട് പ്രിന്റെ ചെയ്ത പതിക്കാനിരിക്കുന്ന പുതിയ ഒരു സ്റ്റിക്കർ സലീം കാണിച്ചു തന്നു.
താഴേക്കു വന്ന ലിഫ്റ്റിൽ യാത്ര പറഞ്ഞു കയറുമ്പോൾ രണ്ട് തക്കാളിയും കുറച്ച് ചീരയിലയും ആവശ്യപ്പെട്ടു. അന്നു വൈകുന്നേരം വ്യായാമത്തിനു പോലും പോവാതെ മണ്ണിനെ പരന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളില്ലാക്കി, നേരിയതായി നനച്ച് വെണ്ട, പാവൽ, ചീര, തക്കാളി എന്നിയുടെ വിത്തുകൾ പാകി. പിന്നീട് ഗോതമ്പു മാവിൽ കാരറ്റ് നീരു ചേർത്ത് ചപ്പാത്തിയും, തക്കാളിക്കറിയും ദാലിനെക്കാളെറെ ചീരയുള്ള ദാൽ പാലക്കും കഴിക്കുമ്പോഴാണ് അനുഷ ചെടികളിലുള്ള കീടബാധക്ക് പുകയിലകഷായത്തെ കുറിച്ചുള്ള ലേഖനം ബ്ലോഗ്ഗിൽ നിന്ന് വായിച്ചതായി പറഞ്ഞത്.
നേരിയ തണുത്ത കാറ്റുള്ള ബാൽക്കണിയിലെ ലൈറ്റിട്ട് പയറിന്റെയും വെണ്ടയുടെയും തക്കാളിയുടെയും ചീരയുടെയും ഓരോന്നിന്റെയും വള്ളികളിലും തണ്ടുകളിലും ഇലകളിലും പരിശോധിച്ചു. വാഹനങ്ങളിൽ നിന്നുള്ള കാർബണും പൊടികളുമുണ്ടാക്കിയ നേരിയ പാടമാത്രം. കീടബാധയുടെ സാധ്യത നഗരത്തിലെ അവസ്ഥയിൽ എത്രയെന്ന് ആലോചിച്ചു. ഒരു ചിലന്തി വലയുടെ സാധ്യത പോലും കാണാത്തതിനാൽ നഗരത്തിലെ തിരക്കിനിടയിൽ കീടങ്ങൾക്കു തങ്ങളുടെ തോട്ടം കണ്ടെത്താനായില്ലെന്നു പരസ്പരം സമാധാനിപ്പിച്ചു. പിറ്റേന്ന് ശുദ്ധജലം തെളിച്ച് നേരിയ പാടപോലെ കാണപ്പെട്ട കാർബൺ മാലിന്യങ്ങൾ നീക്കാൻ ഒരു സ്പ്രേയർ വാങ്ങാൻ മൊബൈൽ ഫോണിൽ ഓഫീസിൽ നിന്നിറങ്ങാൻ സമയത്ത് റിമൈൻഡറിട്ടു.
ഒരു ലൂപ്പിലെന്ന പോലെ നീങ്ങുന്ന നമ്മുടെ ജൈവവ്യവസ്ഥയുടെ അത്ഭുതങ്ങളെ ആദരവോടുക്കൂടി കാണെണ്ടെന്ന ബോധമുണർന്നപ്പോൾ അനുഷയെ ഞാൻ ചേർത്തു പിടിച്ചു.സർഗ്ഗ ശേഷികളെ പ്രൊഫഷണൽ ലോജിക്കുകൾക്കിടയിൽ നിന്ന് പ്രകൃതിയിലേക്കിറക്കി വിടാൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനുമുകളിലിരുന്ന് ആഹ്വാനം ചെയ്യാൻ തോന്നി.
സമയത്തെ തലനാരിഴക്കീറി കൊണ്ടാണ് ഓരോ പ്രഭാതത്തിലും നഗരത്തിലൂടെ ജീവിതം കടന്നു പോകാനാവൂ. കൃത്യത പാലിക്കാനായില്ലെങ്കില്ലെങ്കിലുള്ള നഷ്ടം നിരവധിയാണ്. ഒരു സ്കൂൾ ബസ്സ്, അല്ലെങ്കിൽ തിരക്കേറിയ ജംഗഷിനിലെ സിഗ്നൽ കിട്ടാതെ പോവുന്നത് എല്ലാം ചിലപ്പോൾ ഒരു ദിവസത്തെ ഹാജർ നിലയെ പാടെ തെറ്റിച്ചെന്നിരിക്കും. എത്ര ശ്രമിച്ചാലും മുൻകൂട്ടിയിറങ്ങുക എന്ന ശീലത്തിനായി ശ്രമിക്കുക എന്നത് എന്നും വാക്കുകളിലൊതുങ്ങൂം. ഷർട്ടിന്റെ കീഴറ്റം പാന്റിസിന്റെ ഉള്ളിലേക്കു തള്ളി ബെൽട്ടിട്ടു അരകെട്ടു മുറുക്കുമ്പോൾ , അറിയിപ്പു മണി ആരുടെയോ സാന്നിദ്ധ്യമറിയിച്ചു. പുറം കാഴ്ചകൾ നിരീക്ഷിക്കാനായി സ്ഥാപ്പിച്ച ലെൻസിലൂടെ നോക്കി സലീം വീണ്ടും ബെല്ലടിക്കാനുള്ള ഒരുക്കത്തിലാണ്. വാതിൽ തുറന്നു. സലീമിനൊപ്പം ഒരു ഉയരം കുറഞ്ഞ പോലീസുകാരന്റെ യൂണിഫോമണിഞ്ഞ ചെറുപ്പക്കാരനും ഒരു മധ്യവയ്സ്കനും.
“ഗുഡ് മോണിങ്ങ് സർ..... രാവിലെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം........”
സലീം എന്തെങ്കിലും പറയുന്നതിനുമുമ്പ് ആ ചെറുപ്പക്കാരൻ ക്ഷമാപണം നടത്തി.
“സാരമില്ല...അകത്തു വരൂ.....”
“ എന്റെ പേര് മുഹമ്മദ് ഹിഷാം...നഗരത്തിൽ നടക്കുന്ന ഇന്റർ നാഷണൽ സെമിനാറിന്റെ സുരക്ഷാസജ്ജീകരണങ്ങളുടെ ഭാഗമായി പ്രധാന നിരത്തിനോട് ചേർന്നു നിൽക്കുന്ന കെട്ടിടങ്ങളിലെ പരിശോധനക്കായി വന്നതാണ്...“
ചുരിദാറിന്റെ ഷാൾ അണിയാതെ പുറത്തേക്ക് വന്ന അനുഷ അപരിചതമായ ശബ്ദം കേട്ട് കാഴ്ചയിൽ പെടാതെ തിരികെ പോയി ഷാൾ ധരിച്ചു വന്നു.
പരിശോധനക്കായി പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് പോലീസുകാരനെ അകത്തേക്ക് അനുഗമിച്ചു. സലീമും മധ്യവയസ്കനും തൊട്ടപ്പുറത്തെ ഫ്ലാറ്റിലേക്കു പോയി. ഒരു ബെഡ്‌റുമും, ഭക്ഷണം കഴിക്കാനും അതിഥികൾക്കായി ഇരിക്കാനുള്ള ഹാളുമല്ലാതെ , ഏറിയാൽ രണ്ടാൾക്ക് പെരുമാറാനുള്ള അടുക്കളയിലും, ബാത്ത് റൂമിലും കയറി നോക്കി. കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അനുഷയോട് ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി. ബാൽക്കണിയുടെ കർട്ടൻ മാറ്റി ചില്ല് വാതിൽ തുറന്നു കൊടുത്തതിലൂടെ ബാൽക്കണിയിലെ പച്ചക്കറി തോട്ടത്തിലേക്ക് പോയി ചുറ്റും നോക്കി. പിന്നീട് പ്രധാന നിരത്തിലെ കാഴ്ചകളിലേക്ക് കണ്ണയച്ചു. അസാധരണമായി ഒന്നും കാണാത്തതു പോലെ തിരികെ വന്നു ചില്ലു വാതിലടച്ച് കർട്ടൺ നീക്കിയിട്ടു.
“ ഒരു ചെറിയ ഗാർഡൻ ഉണ്ട്....ബാൽക്കണിയിൽ.”
പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ പോയി ഒരു തെല്ല് അപകർഷതയോടെ പറഞ്ഞു.
“നന്നായിട്ടുണ്ട്.....നിലനിർത്താൻ ശ്രമിക്കുക......” ചെറുപുഞ്ചിരിയോടെ മുഹമ്മദ് ഹിഷാം അഭിനന്ദിച്ചു.
ഉള്ളിലുണർന്ന ആത്മവിശ്വാസത്തോടെ വീണ്ടും ചോദിച്ചു.
“ഇനി എന്തെങ്കിലും...........”
“ഇല്ല....നന്ദി...ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.....“
ഫ്ലാറ്റിനു പുറത്തിറങ്ങി നമ്പർ നോക്കി ,മുന്നിൽ വന്ന് അഭിവാദ്യം ചെയ്ത മൂന്നാമതായി വന്ന ഒരു കീഴ് ഉദ്ദ്യോഗസ്ഥനു തന്റെ കയ്യിലെ നോട്ട് പാഡിൽ എന്തോ എഴുതി കൊടുത്ത് അറബിയിൽ എന്തൊക്കെയോ സംസ്സാരിച്ചു . ഹസ്തദാനം തന്ന് ഞങ്ങൾക്ക് ഒരു നല്ല ദിവസമാശംസിച്ച് അയാൾ അടുത്ത ഫ്ലാറ്റിലേക്ക് പോയി.
ലോക വ്യാപകമായി കർഷകരുടെ പ്രതിഷേധങ്ങൾക്കിടയായ സ്വതന്ത്രവ്യാപാര കരാറുകളുടെ തുടർചർച്ചകളാണെന്ന് സെമിനാറിൽ നടക്കുന്നതെന്ന് അനുഷ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതിനായി ഇത്തരം കാർഷിക ബന്ധമില്ലാത്ത വികസിത നഗരങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രതിഷേധം പത്രവാർത്തകൾ പരിചയപ്പെടുത്തുന്ന റേഡിയോ പരിപ്പാടികളിൽ നിന്നും ഓഫീസിലെത്തു മുമ്പ് അനുഷ വായിച്ചു തന്നു. ഒഴിവു സമയങ്ങളിലെ ഓൺ ലൈൻ പത്രവായന അവളുടെ കാഴ്ചകളെ പാടെ മാറ്റിയതിൽ അത്ഭുതപ്പെടുത്തി.
കർഷകവിരുദ്ധമായ കരാറുകളിൽ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങൾ വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചു കൊണ്ട്, പങ്കെടുക്കാൻ വരുന്ന കേന്ദ്രവാണിജ്യ മന്ത്രിക്ക് നിവേദനം നൽകുന്ന തീർമാനമറിയിക്കുന്ന മലയാളി സംഘടനയുടെ പത്ര സമ്മേളനത്തിൽമുന്നിൽ തന്നെ ഗോകുലൻ സാറിന്റെ ഫോട്ടോ കണ്ടത്. ഓഫീസിൽ നിന്നിറങ്ങി ഹൈപ്പർമാർക്കറ്റ് വരെ പറയാനുള്ളൊരു പരദൂഷണ വിഷയവുമായി.
ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഗാർഡൻ സ്പ്രേയറും, മറ്റ് പലവ്യഞ്ജനങ്ങൾതിരഞ്ഞും, പച്ചക്കറി വിഭാഗത്തിൽ തേങ്ങ ചുരണ്ടി കിട്ടാനായി അനുഷ ക്യൂ നിൽക്കുമ്പോൾ തിരക്കിനിടയിൽ ചുറ്റും നോക്കി ട്രോളിക്ക് കാവൽ നിന്നു. വിലയേറിയ ഓർഗാനിക്ക് പച്ചക്കറികൾക്ക് മുന്നിൽ പ്രായമായ യൂറോപ്യൻ ദമ്പതികളുടെ ഇടയിൽ ഗോകുലൻ സാറിനെ കണ്ടു. ഉള്ളിലൊരു ചെറിയ പരിഹാസത്തോടെ പത്രവാർത്ത കണ്ടുവെന്ന് അനുമോദിക്കാൻ പോകാനൊരുങ്ങുമ്പോഴെക്കും തിരികെ വന്ന അനുഷ തടഞ്ഞു.
“കളിയാക്കാതെ ശ്രീ....അയാൾക്കൊരിക്കലും മനസ്സിലാവുകയുമില്ല.....”
സമയം പോയതറിഞ്ഞില്ല പുറത്തിറങ്ങിയപ്പോഴെക്കും നഗരം വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച കടൽ പോലെ ആർത്തിരമ്പുന്നു. പാതയോരങ്ങളിലെ വിവിധ രാജ്യങ്ങളുടെ പാതാകകൾ കെട്ടിയ കൊടി മരങ്ങൾ പിറ്റേന്നത്തെ ഗതാഗത നിയന്ത്രണത്തെയു, ഗതാഗത കുരുക്കുകളിൽ സ്വയം അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകളായി മുന്നിൽ തെളിഞ്ഞു. ആർത്തിരമ്പി വരുന്ന മെട്രോ ജീവിതത്തിലെ മരവിപ്പിന്റെ തിരമാലകൾക്കിടയിലൊതുങ്ങാതെ ശുദ്ധ ജലമത്സ്യങ്ങളായി ഗതാഗത കുരുക്കുകളെ അതിജീവിച്ചും സിഗ്നലുകൾക്കു കീഴടങ്ങിയും അപ്പാർട്ട്മെന്റനടുത്തെത്തിയപ്പോഴെക്കും ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. പതിവിനു വിപരീതമായി കെട്ടിടം മുഴുവൻ വെളിച്ചമയമായിരിക്കുന്നു.
കാറിനു പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റിൽ പരിചിതമായൊരു ഗന്ധം ഞങ്ങളിരുവരെയും വന്നു തൊട്ടു. പയറു വള്ളികളിൽ പൂവിടരുന്ന സന്ധ്യക്കുള്ള ഗന്ധമോ, അതോ മടിയോടെ വെണ്ടയുടെ മൊട്ടിനുള്ളിൽ നിന്നു പുറത്തുവരാൻ വെമ്പുന്ന പൂവിന്റെ മണമെന്നപോലെ തോന്നി. അനുഷയോട് പ്രകടിപ്പിക്കുകയും ചെയ്തു.
“ എനിക്കും തോന്നി ....ഞാനങ്ങോട്ട് പറയാനിരിക്കുകയായിരുന്നു....”
അവൾ തന്നോട് ചേർന്ന് നിന്നു. പോളിത്തീൻ ബാഗുകളിൽ നിന്നും രണ്ടെണ്ണം വാങ്ങി പിടിച്ചു . കമ്പ്യൂട്ടർ ബാഗെടുത്ത് തോളിലിട്ട് ലിഫ്ടിൽ കയറുമ്പോൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ മുളക്കാനിരിക്കുന്ന അച്ഛമ്മ തന്ന നാടൻ വിത്തുകളെ കുറിച്ചുള്ള ചിന്തയിലായതിനാൽ എത്ര തിരക്കിനിടയിലും ഞങ്ങൾക്കായി തെളിയുന്ന ഇത്തരം സ്വകാര്യത തരുന്ന ലിഫ്റ്റ് യാത്രകളിലെ അവളുടെ കണ്ണുകളെ ശ്രദ്ധിക്കാത്തതിൽ അനുഷ പ്രതിഷേധിച്ചു.
വാതിൽ തുറന്നു അകത്ത് കടന്ന് ലൈറ്റിട്ടപ്പോഴാണ്, ഞങ്ങളുടെ അസാന്നിദ്ധ്യത്തിൽ വാതിലനടിയിലൂടെ അകത്തേക്കിട്ട നാലായി മടക്കിയ കടലാസ്സ് കണ്ടത്. ബാഗും കമ്പ്യൂട്ടറും മേശപ്പുറത്ത് വെച്ച് കടലാസ് നിവർത്തി.
“ നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ച് താങ്കൾ അനധികൃതമായി ബാൽക്കണിയിൽ സൂക്ഷിച്ചിട്ടുള്ള വസ്തു വഹകൾ സുരക്ഷാകാരണങ്ങളാൽ നീക്കം ചെയ്തായി അറിയിക്കുന്നു..”
അനധികൃത വസ്തുവഹകളെന്തെന്ന ചിന്ത മുഴുവനാക്കും മുമ്പ് ശ്രീകാന്ത് നടുങ്ങിവിറച്ചു. സോക്സിട്ട മറച്ച കാൽവിരലുകളിൽ പടർന്ന ഒരു തണ്ണുപ്പില്ലാത്ത വിറ ശരീരത്തിന്റെ മുഴുവൻ ഭാഗത്തേക്കും കത്തികയറുന്നത് തിരിച്ചറിഞ്ഞു.
അയാൾ ഓടി ബെഡ് റൂമിന്റെ വാതിൽ തുറന്ന് ലൈറ്റിട്ടു, കർട്ടൺ മാറ്റി ചില്ലു വാതിൽ തുറന്നു ബാൽക്കണിയിലേക്കു കടന്നു രാവിലെ പകർന്നു കൊടുത്ത ശുദ്ധജലത്തിന്റെ നനവു മാറാത്ത ബാൽക്കണിയുടെ നിലത്ത്, നേരിട്ട് വെയിൽ കൊള്ളാതെ സംരക്ഷിച്ച പച്ച നിറമുള്ള കർട്ടൺ മാത്രം അനധികൃതമല്ലാത്ത വസ്തുവഹയായി കിടക്കുന്നു. ഒന്നും ചെയ്യാനാവാതെ കുറച്ചു നേരം നിന്ന്, വിങ്ങുന്ന തൊണ്ടയിൽ നിന്നുള്ള അടക്കിയ തേങ്ങലോടെ അതെടുത്ത് ഭീമാകരനായ ഇഴജന്തുവിനെ പോലെ താഴെയിഴയുന്ന പ്രധാന നിരത്തിലേക്കെറിഞ്ഞു.
“അവർ ക്രെയിൻ കൊണ്ടു വന്നിട്ടാ സാറെ എല്ലാം കൊണ്ട് പോയത്...മിക്കവരുടെയും പുതിയ ആന്റിനയും, കുട്ടികളുടെ സൈക്കിളും ഒകെ കച്ചറ വണ്ടിയിൽ കയറ്റി കൊണ്ട് പോയി... ഇത് ഇപ്പോ അത്രക്കൊന്നുമില്ലാലോ...”
നഷ്ടത്തിന്റെ നിസ്സാരതയിൽ സമാധാനിപ്പിച്ചു കൊണ്ട് ലിഫ്റ്റിനടുത്ത് വെച്ച് കണ്ട സലീം. കടുപ്പിച്ചൊന്നു നോക്കി എന്നിട്ട് അവന്റെ പോക്കറ്റിൽ നിന്ന് ബാൾപേനയെടുത്ത് ശ്രീകാന്ത് അപ്പാർട്ട്മെന്റിലെ താമസക്കാർക്കുള്ള ഒരു നിർദ്ദേശം കൂടി തന്റെ കൈപടയിൽ എഴുതി ചേർത്തു.
10) ഇവിടെ ജീവിതം ഉണക്കി സൂക്ഷിക്കാനുള്ളതാണ്, മുളപ്പിക്കാനുള്ളതല്ല
2009, നവംബർ 14, ശനിയാഴ്‌ച
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
കഥ തഴമ്പുകള്‍...(കഥ)
“വളരെ അസാധാരണമായ ഒരു ആശയവുമായി ഞാന്‍ കാത്തിരിക്കുകയാണ്..ഞാന്‍, അതൊന്ന് പ്ലേസ്സ് ചെയ്യുവാന്‍...”
വളരെ ഗഹനമായ ചിന്തയുടെ തുടര്‍ച്ചയെന്നോണമായിരുന്നു എഴുത്തുകാരന്റെ വാക്കുകള്‍.
“എന്താണ് ....വിഷയം.. പറയാമോ... ” വായനക്കാരന്റെ ആകാംക്ഷനായി.
“നേരിട്ടു പറയാനാവില്ല..“വന്‍മരങ്ങള്‍ വീഴുമ്പോള്‍..പോലെ, അല്ലെങ്കില്‍ "നിലവിളികള്‍" പോലെ..ഒരു സാധനം, ആ തീവ്രതയോടെ എഴുതി പബ്ലിഷ് ചെയ്യനൊരു അവസരത്തിനായി കാത്തിരിക്കുകയാണ്..”
പെട്ടന്ന് എഴുത്തുകാരന്റെ കരണം പുകഞ്ഞു.
വായനക്കാരന്റെ കൈതഴമ്പുകള്‍ തെളിഞ്ഞു കാണുന്ന ആ മുഖത്തേക്ക് , കഫം ചേര്‍ന്നു മഞ്ഞച്ച തുപ്പല്‍ വീണു. എന്നിട്ടും രോഷമടക്കാനാവാതെ വായനക്കാരന്‍ മുരണ്ടു.
“തെണ്ടി......വെറുതെയല്ല ഹിറ്റ്ലര്‍ ചത്തിട്ടില്ലെന്ന് പറയുന്നത്.”

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച
ഭാരമില്ലാത്ത യാത്രകള്‍
ഇന്ത്യന്‍ ക്ലബ്ബിനു സമീപത്തുള്ള ഒരു റെസ്‌റ്റോറന്റില്‍ നിന്നും മസാലദോശ കഴിച്ച ശേഷമാണ് അവര്‍ എയര്‍പോര്‍ട്ടിലേക്ക് പോയത്. പാര്‍ക്കിംഗിലേക്ക് കാര്‍ ഒതുക്കി അയാള്‍ ട്രോളി എടുക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ അവള്‍ ഒരു തോളില്‍ ലാപ്ടോപ്പും വാനിറ്റിബാഗും തൂക്കി കാറിന്റെ ഡിക്കിയില്‍ നിന്നും ട്രാവലിംഗ് ബാഗ് എടുക്കുകയായിരുന്നു.
'താനെന്തിനാ അതെടുക്കുന്നത്.. ഞാനെടുക്കുമായിരുന്നില്ലേ..?' ശാസനയുടെ പതിന്‍ഞ്ഞ സ്വരമായിരുന്നു അയാള്‍ക്ക്. ട്രോളിയിലേക്ക് ബാഗെടുത്തു വയ്ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു : 'തന്റെ ഈ സ്റ്റേജിനെക്കുറിച്ച് താന്‍ ഒട്ടും ബോതേഡല്ല. ഭാരമുള്ളതൊന്നും എടുക്കെല്ലെന്നറിയില്ലേ.?'
'അതിനെനിക്ക് മുന്‍പരിചയമൊന്നും ഇല്ലല്ലോ' അവള്‍ കളിയാക്കി.
ലാളനയുടെ ലാജ്ഞനയുള്ള ഒരു നോട്ടത്തിലൂടെ മറുപടി കൊടുത്ത്, ലാപ്‌ടോപ്പ് വാങ്ങി തോളത്തിട്ട് ട്രോളിയുമുന്തി നടക്കുമ്പോള്‍ അയാള്‍ മാത്രമേ സംസാരിച്ചുള്ളൂ.
'അവിടെ എത്തിക്കഴിഞ്ഞാലുടന്‍ ബില്‍ഡേഴ്സിനെ കോണ്‍ടാക് ചെയ്യണം. വര്‍ക്കിംഗ് പ്രോഗ്രസ് എന്താണെന്നറിയില്ല. ഇതുവരെ ഇന്റീരിയര്‍ പോലും തുടങ്ങിയിട്ടില്ല.'
അവള്‍ മൂളുകമാത്രം ചെയ്‌തു.
'ഡ്രോയിംഗ് റൂമിനോടു ചേര്‍ന്നുള്ള ഭാഗം മാറ്റിവയ്ക്കാന്‍ പറയണം. ഒരു പ്രാര്‍ത്ഥനാ മുറിയാണെന്റെ മനസില്..'
തന്റെ മനസറിഞ്ഞതുപോലെ അവള്‍ അയാളെ നോക്കിച്ചിരിച്ചു.
സെക്യൂരിറ്റിയുടെ പ്രത്യേകാനുമതിയോടെ അവള്‍ക്കൊപ്പം എയര്‍പോര്‍ട്ടിനിള്ളിലേക്ക് കയറി. ലെഗേജ് സ്കാന്‍ ചെയ്യാനും ബോര്‍ഡിംഗ് പാസ് വാങ്ങാനും അവളെ സഹായിച്ചു. പിന്നെ ഏറെനേരം അവര്‍ അവിടെയിരുന്ന് സംസാരിച്ചു.
സ്‌ക്രീനില്‍ അവള്‍ക്ക് പോകാനുള്ള ഫ്ലൈറ്റിന്റെ പേരെഴുതിക്കാണിച്ചപ്പോഴാണ് പിന്നെ അവര്‍ എഴുന്നേറ്റത്.
'ആ ബില്‍ഡേഴ്സിന്റെ കാര്യം മറക്കരുത്'..........“ അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.
'ശരി' കണ്ണുകള്‍കൊണ്ട് മറുപടി പറഞ്ഞിട്ട് അവള്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നോക്കി.
മുന്നോട്ടുനടന്ന അവളുടെ അടുത്തേക്ക് കെന്ന് അയാള്‍ പറഞ്ഞു
"പുതിയ ജോലിയില്‍ താന്‍ പ്രബേഷന്‍ പീരീഡിലാണെന്ന് ഓര്‍മ്മയുണ്ടാവണം. കേട്ടോ. ഡോക്ടേഴ്സ് പലതും പറയും ആദ്യത്തേതല്ലേ.. അബോര്‍ഷന്‍ ചെയ്യേണ്ട,... കഴിഞ്ഞാലും കൂടുതല്‍ റെസ്റ്റുവേണം.. എന്നൊക്കെ..'
'ഉം എനിക്കറിയാം...' അവളൊരു മന്ദസ്മിതത്തോടെ മുന്നോട്ടു നടന്നു.
തിരിഞ്ഞു നോക്കിയ അവളെ, മൊബൈല്‍ ഫോണ്‍ അറ്റന്റു ചെയ്യ്യുന്നതിനിടെ കൈയുയര്‍ത്തിക്കാണിച്ച് അയാള്‍ യാത്ര പറഞ്ഞു.
പാര്‍ക്കിംഗ് ഫീ കൊടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ കാര്‍ ഹബ്ബില്‍ അടിമുടി കുലുങ്ങി.
അയാളുടെ ഓര്‍മ്മയിലെവിടെയോ ഒരു തൊട്ടിലാടി ഉലഞ്ഞു.

' പുതിയ ജോലിയില്‍ താന്‍ പ്രബേഷന്‍ പീരീഡിലാണെന്ന് ഓര്‍മ്മയുണ്ടാവണം. കേട്ടോ. ഡോക്ടേഴ്സ് പലതും പറയും ആദ്യത്തേതല്ലേ.. അബോര്‍ഷന്‍ ചെയ്യേണ്ട,... കഴിഞ്ഞാലും കൂടുതല്‍ റെസ്റ്റുവേണം.. എന്നൊക്കെ..'
'ഉം എനിക്കറിയാം...' അവളൊരു മന്ദസ്മിതത്തോടെ മുന്നോട്ടു നടന്നു.
തിരിഞ്ഞു നോക്കിയ അവളെ, മൊബൈല്‍ ഫോണ്‍ അറ്റന്റു ചെയ്യുന്നതിനിടെ കൈയുയര്‍ത്തിക്കാണിച്ച് അയാള്‍ യാത്ര പറഞ്ഞു.

2009, മാർച്ച് 31, ചൊവ്വാഴ്ച
(1/3) മൂന്നിലൊന്നെങ്കിലും...........(കഥ)
മനുഷ്യ ജീവതത്തിന്റെ നിസ്സാരതയെ കുറിച്ച് എത്രതന്നെ ബോധ്യമാണെങ്കിലും, ഞാൻ മാത്രമാണ്, മുന്നിലെന്ന ഒരു ഭാവം അറിയാതെ ചില അവസരങ്ങളിൽ ജീവിതത്തിലെ മറ്റുള്ള ചിന്തകളെ തിക്കിതിരക്കി മുന്നോട്ട് വരും. ഊരാകുരുക്കിലെന്ന പോലെ കിടക്കുന്ന source code ക ൾക്കിടയിലേയ്ക്ക്, തന്റെതായ നാലുവരികൾ കൂടി ചേർത്ത് ,saperaterറുകൾക്കുളിൽ comment എഴുതി വെച്ച് compile ചെയ്യുന്നതിനെക്കാൾ എത്രയോ ആത്മവിശ്വാസം തോന്നിയിട്ടുള്ളതാണ്, എവിടെയെങ്കിലും കുറിച്ചിടുന്ന ഉള്ളിൽ നിന്നുള്ള നാലു വരികൾ ,ഒരു പക്ഷെ Discussion notesന്റെ മൂലയ്കോ, അല്ലെങ്കിൽ ചാറ്റ് ബോക്സുകളിലെ സ്റ്റാറ്റുസുകളിലോ ആവാം. നന്നായെന്നു ആരെങ്കിലും അഭിപ്രായപ്പെടുമ്പോൾ ഉള്ളിൽകൂപ്പുന്ന കൈ എടുക്കുന്നതൊരു പക്ഷേ , രക്ഷിതാവിന്റെ തോളത്തു നിന്നാണെന്നു തോന്നി പോവും.
പക്ഷെ അത്തരം സന്ദർഭങ്ങൾ വളരെ അപൂർവ്വം മാത്രായിരിയ്കുകയും, അതിനായി കാത്തിരിയ്കുകയും, ശ്രമിയ്കുകയും ചെയ്യുന്ന ഒരു ദീർഘമായ നിശ്ശബദ്ധതയ്കു ശേഷം മനസ്സിലെവിടെയോ ഒരു ചെറിയ ചലനമുണ്ടാക്കിയ അഭിപ്രായ പ്രകടനമായിരുന്നു അയാളുടേത്. അതൊരു തുടർ ചലനത്തിനു സമ്മതിയ്കാതെ ഏറെ കാലം മനസ്സിൽ തന്നെ കിടന്നു.കേൾക്കുന്നവർക്ക് ഏറെ വിചിത്രമായി തോന്നാമെങ്കിലും ഒരു മധ്യവയസ്സിന്റെ പാകത വരുത്താൻ ശ്രമിയ്കുന്ന ഒരു മനസ്സിലെ അഭിപ്രായ പ്രകടനവുമായിരുന്നിരിയ്കാം.എറെയൊന്നുമില്ല, ഒരു ദിവസം ഓഫീസ്സ് കഴിഞ്ഞിറങ്ങാൻ നേരത്താണു അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തെക്കുറിച്ച് ചോദിച്ചത്.
സ്വതവേ പഠിയ്കാൻ മിടുക്കികളായ ടീനേജിൽ നിൽക്കുന്ന രണ്ടു പെൺമക്കളുടെ പിതാവായ അയാൾ , പാതി കഷണ്ടി കയറി നരവന്നു ചേക്കാറാൻ തുടങ്ങുന്ന തല തടവി കൊണ്ട് പറഞ്ഞു.
“പഠിയ്കാനൊക്കെ മിടുക്കികളാ...പക്ഷേ..........”
ആ പക്ഷെയിൽ കുരുക്കി, ഞാൻ തിരിച്ചിട്ട എന്റെ കണ്ണൂകളെ നേരിടാനാവാതെ ,തലയുയർത്താതെ തുടർന്നു.
“പഠിയ്കുന്നതിലും , ജോലി തേടുന്നതിലുള്ള....അവരുടെ മിടുക്കും ബുദ്ധി സാമർത്ഥ്യവും, .....ജീവിതത്തിലും കൂടി ഉണ്ടായാൽ മതിയായിരുന്നു......”
ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു.
അദ്ദേഹം പറഞ്ഞത് സ്ക്കൂൾ കാലത്തെ അയാളുടെ ഒരു സഹപാഠിയെ കുറിച്ചായിരുന്നു, നന്നായി പഠിച്ച് റാങ്കോടു കൂടി സ്ക്കൂളിൽ നിന്നും കോളേജിൽ നിന്നും പുറത്തിറങ്ങി, റിസർവ്വ് ബാങ്കിൽ തന്നെ നല്ല ജോലിയും നേടിയ ശേഷം നഗരത്തിലെ പ്രശസ്തമായ കുടുംബത്തിലേയ്ക്ക് കല്ല്യാണം കഴിഞ്ഞു പോയതായിരുന്നു. “കല്ല്യാണം“ അത് ഒരു പക്ഷെ അവരുടെ ജിവിതത്തെ വിപരീത ദിശയിലേയ്കു നീക്കുന്നതു പോലെയുള്ള ഒരു പ്രതിക്രിയ പോലെ തോന്നിയിരുന്നു. മുഴുമദ്യപാനിയായ ഭർത്താവും,അയാളുടെ ഭാരമേറിയ കുടുംബമഹിമയും. ഏറെ കാലം അയാളൊത്ത്,അയാളുടെ കുട്ടികളുടെ അമ്മയായി,യഥാർത്ഥത്തിൽ അയാളെ സഹിച്ച് ഏതാനും കാലത്തെ ജീവിതത്തിനു ശേഷം അവരെ കണ്ടിരുന്നു. നീണ്ട കാലത്തെ ജീവിതയാഥാർത്ഥ്യങ്ങളുടെ സഹപാഠിയുടെ പരുവപ്പെടലുകളെ അയാൾ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു.
“ തല നരച്ച്..മുഖമെല്ലാം ചുളിഞ്ഞ്, ഉള്ളതിലേറെ പ്രായം തോന്നിച്ച് ,വളരെ ഉന്നതമായ നിലയിൽ കാണുമെന്നു പ്രതീക്ഷിച്ച് അവസാനം ഒരു സാധാരണ സ്ത്രീയെ പോലെ കണ്ടപ്പോൾ ഞാൻ വല്ലാതായി,ജീവിതത്തിലെ നിർഭാഗ്യങ്ങൾ എത്ര തന്നെ മിടുക്കിയായ ഒരു സ്ത്രീയെ എങ്ങനെ വെറുമൊരു സ്ത്രീയാക്കി മാറ്റിയതായി തോന്നി.............“
എന്നിട്ട് എന്നെയൊന്നു നോക്കി തുടർന്നു.
“ തന്റെയൊക്കെ പ്രായത്തിൽ തനിയ്ക് ഇങ്ങനെ ചിന്തിയ്കാനാവുമോയെന്നറിയില്ല.....എത്രമാത്രം മിടുക്കുണ്ടായാലും ജീവിതം നൽകുന്ന നൽകുന്ന നിർഭാഗ്യങ്ങൾ നമ്മളെ എത്രത്തോളമാണ് പിന്നിലേയ്കു വലിയ്കുന്നെതെന്നു പറയാനാവില്ല....പ്രത്യേകിച്ച് പെൺക്കുട്ടികളുടെ കാര്യത്തിൽ.......”
തുണിയിൽ പൊതിഞ്ഞ് കണ്ണുമിഴിക്കാനാവാത്ത ഒരു നവജാത ശിശുവിനെ പോലെ ഒരു ആശയത്തെ മുന്നിലേയ്കു നീട്ടി തന്നപ്പോൾ , വേണ്ടതിലേറെ അക്കാദമിക യോഗ്യതകളുണ്ടായിട്ടും മോനെ നോക്കിയും, അടുക്കള വൃത്തിയാക്കുന്നതിലും മാത്രം ജീവിതത്തിന്റെ സത്ത കാണുന്ന അവൾ അസ്വസ്ഥതയോടെ മനസ്സിലൂടെ കടന്നു പോയപ്പോൾ , ഒരു തർക്കുത്തരത്തോടെ കളിയാക്കി.
“ഒരു പ്രായം കഴിഞ്ഞാൽ തുടങ്ങുന്ന ഓരോ വ്യാകുലതകൾ.....”
“മനസ്സു കൊണ്ട് ചെറുപ്പമായിരിയ്കണമെന്നു തന്നെയാണ് എനിയ്കെപ്പോഴും....പക്ഷേ ചിലകാര്യങ്ങളിൽ നമ്മൾ പ്രായത്തിനു മുന്നിൽ നടന്നേ പറ്റൂ സുഹൃത്തേ....”
അന്നത്തെ ചിന്താവിഷയത്തോടെ അയാൾ ഇത്തരം വിഷയങ്ങളിൽ മൌനിയായി, പിന്നീട് ആ വിഷയം എവിടെയും ചർച്ചയായില്ല.ചിന്താ ഭാരമുള്ള അത്തരം വിഷയങ്ങളെ തന്ത്രപൂർവ്വം ഉപേക്ഷിയ്കുകയെന്ന കുടിലതയോടെ ഞങ്ങളുടെ സുഹൃദ്സംഘങ്ങൾ സമരസപ്പെട്ടു. പെൺകുട്ടികളുടെ നിർഭാഗ്യങ്ങളുടെ വിഷയത്തെ ഞങ്ങൾ തന്ത്രപൂർവ്വം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെയും, മലയാള സിനിമകളിലെ കഥയില്ലായ്മകളിലേയ്കും വലിച്ചു കെട്ടി തുടർന്നുള്ള ദിവസങ്ങളിൽ നിസ്സാരവൽക്കരിച്ചിരുന്നു.
വിവാഹ ശേഷമുള്ള പെൺക്കുട്ടികളുടെ ജീവിതത്തിനെ നിർഭാഗ്യങ്ങളെ കുറിച്ച് കൂടുതലാലോചിയ്കേണ്ട ആവശ്യം വരാറില്ല. ഓഫീസ്സിലാണെങ്കിൽ തലയൊന്നുയുർത്തിയാൽ മതി, മുന്നിലിരിയ്കുന്ന അശ്വനിഭാട്ടിയ തന്നെ ധാരാളം.പ്രൊജക്ടുകളുടെയും പ്രമോഷനുകളുടെയും കാര്യത്തിൽ ഭർത്താവി ൽനിന്നുള്ള സമ്മർദ്ദത്തിൽ , മൂന്നു തവണ അമ്മയാവാനുള്ള അവസരം സ്വയം നഷ്ടപ്പെടുത്തിയ അവർ നാലാമത്തെ കാര്യത്തിൽ പെണ്ണെന്ന അവകാശം പറഞ്ഞതിനു കിട്ടിയതൊരു വെളുത്തു തടിച്ച ഒരു കവറായിരുന്നു കുടുംബ കോടതിയിൽ നിന്നു.... ഒരു പാഴ്‌മരമല്ല താനെന്നു തെളിയിക്കാൻ അവർ നാലു വയസ്സുകാരനായ മകനോടൊത്ത് അവകാശത്തോടെ ജീവിയ്കുന്നു. പക്ഷെ കുടുംബ കാര്യങ്ങൾ പറയുമ്പോൾ ആ ചാരനിറമുള്ള കണ്ണുകൾ നനവൂറുന്നതു സ്വയമറിയാതിരിയ്ക്കാൻ ശ്രമിയ്കുന്നത് ഞാൻ കൂടുതൽ ശ്രദ്ധിയ്കുന്നതു കൊണ്ടായിരിയ്കും.
ജീവിതത്തിന്റെ തുടർ പ്രക്രിയകളിൽ ,ഒഴിവു വരുന്ന ആരും സംസ്സാരിയ്കാനില്ലാത്ത യാത്രകളിലാണ് ,മനസ്സിന്റെ മൂലയിലേയ്കു ഒരു കോപ്പിയിട്ട ഇത്തരം ചിത്രങ്ങൾ തിരിച്ചെടുക്കാറുള്ളത്. കൂടെ ഈ നിർഭാഗ്യങ്ങളുടെ കണക്കെടുപ്പിന്റെ ഓർമ്മകളിലേയ്കു വന്നത് , മധ്യവർഗ്ഗ ദുർമേദസ്സിനാൽ മദാലസ രൂപമായ ആ പാവം മുപ്പത്തിയഞ്ചിനോടടുത്ത സ്ത്രീ കൂടിയായിരുന്നു.
പത്തു വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ അവിവാഹിതരുടെ താവളങ്ങളിലൊന്നായ വീഡിയോ ലൈബ്രറിയിലായിരുന്നു അവരെ കണ്ടത്, കൂടെ മാലാഖകളെ പോലെ രണ്ടു പെൺക്കുട്ടികളും.അവരുടെ ഭർത്താവ് തന്നെ കമ്പ്യുട്ടർ പഠിപ്പിച്ച സുഹൃത്തെന്നു പരിചയപ്പെടുത്തിയപ്പോൾ നന്ദിപൂർവ്വം പുഞ്ചിരിച്ചു, ഒരിക്കൽ മാത്രം കണ്ടു മറഞ്ഞ അവരെ ഞാനീ നിർഭാഗ്യവതിയായ സ്ത്രീകളുടെ കൂട്ടത്തിൽ കൂട്ടാൻ , അവരന്നു പുറത്തേയ്കിറങ്ങിയ ശേഷം കൂട്ടുകാരിലാരോ കണ്ണടച്ചെറിഞ്ഞ വാക്കുകളായിരുന്നു.
“ജയേട്ടന്റെ പരീക്ഷണ വസ്തു....”
പച്ചക്കറി മൊത്തകച്ചവടക്കാരനായ ജയരാജേട്ടന്റെ ഭാര്യയായിരുന്നു അത്..
അതിരാവിലെ നടക്കുന്ന പച്ചക്കറി ചന്തയിലെ ലേലങ്ങൾക്കും കച്ചവടങ്ങൾക്കു ശേഷം, ഏകദേശം പതിനൊന്നരയോടെ കായക്കറ പറ്റിയ മുണ്ടും മടക്കിയുടുത്ത് ജയേട്ടൻ വരുന്നത് , അന്നത്തെ ഞങ്ങളുടെ താൽക്കാലിക താവളമായ വീഡിയോ ലൈബ്രറിയിലേയ്ക്കായിരുന്നു.
ഒരു ദിവസം അവിചാരിതമായാണ് ജയേട്ടൻ ,അന്ന് ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിയ്കുകയും പഠിപ്പിയ്കുകയും ചെയ്തിരുന്ന തന്നോട് ചോദിച്ചത്..
“ഡോ എന്നെയൊന്ന് Internet brows ചെയ്യാൻ പഠിപ്പിയ്ക്യോ...........”
“തീർച്ചയായും.....”
അടുത്തുള്ള ഒരു സുഹൃത്തിന്റെ internet Cafe-ൽ നിന്നും മൌസ്സും കീബോർഡുമെന്തന്നറിയാത്ത ജയേട്ടനെ, കമ്പ്യൂട്ടർ പഠിപ്പിയ്കാൻ ഏറെ കാലമെടുത്തില്ല, ദിവസം ഒരു മണിക്കൂർ വെച്ച്, ഒന്നരാഴ്‌ച...പകരം രാത്രി വീട്ടിലേയ്കു പോവുന്നതിനുമുമ്പൊരു തണുത്ത ബീയർ....”
ഏറെ ദിവസങ്ങളായും ജയേട്ടന്റെ സാന്നിദ്ധ്യം ഈ സുഹൃത്ത് സംഗമങ്ങളിൽ കാണാത്തതിനാലാണ് കൂട്ടുകാരോട് കൂടുതൽ ആരാഞ്ഞത്,തുടർന്നു കിട്ടിയ മറുപടികളിൽ ജയേട്ടന്റെ രൂപം സ്വയം വെളിവാക്കുന്നതായിരുന്നു, സ്ത്രീജിതനായ ഒരു വിടന്റെ രൂപം കൂടി നാല്പതിനോടടുക്കുന്ന ആ മനുഷ്യനിൽ ഒരിക്കലും തനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല., കൂടെ നഗരത്തിലെ ഏറ്റവും കൂടുതൽ ബ്ലൂ ഫിലിം കാസറ്റുകളുടെയും സിഡികളുടെയും ശേഖരമുള്ള ഒരു വ്യക്തിയെന്ന അവിശ്വസനീയമായ അറിവും.താൻ തുറന്നിട്ടു കൊടുത്ത ജാലകങ്ങളിലൂടെ അയാൾ, അയാൾക്കു വേണ്ട ലോകത്തെ ആസക്തിയോടെ ആസ്വദിയ്കുന്ന കാലങ്ങളായിരുന്നു.
“താൻ ചെയ്തതു ഒരു നല്ലകാര്യമാ..., ഞങ്ങളുടെ ശല്യം കുറഞ്ഞു...”
വീഡിയോ ലൈബ്രരിക്കാരനായ സുഹൃത്ത് നന്ദിയോടെ ചിരിച്ചു കൊണ്ടറിയിച്ചു.
“ഇവിടെ വന്നിരിയ്കുന്നത് ,ഞങ്ങൾക്ക് കൂടി കുറച്ചിലാ............ഞങ്ങൾക്കും ഈ ഇടപാടായെന്നു കരുതും....”
പോലീസ്സുകാരെ കണ്ടാൽ മുട്ടുക്കുട്ടിയിടിയ്കുന്ന അവൻ തുടർന്നു.
ഒരാഴ്ചയോളം കുടിച്ച ബീയറിലെ ആൾക്കഹോളിന്റെ ലഹരി തലയ്കു ഇരച്ചു കയറുന്നതായി തോന്നി.താൻ കണ്ട ബ്ലൂ ഫില്ലിമുകളിലെ പ്രയോഗങ്ങളെ സ്വന്തം കിടപ്പുമുറിയിൽ പരീക്ഷിച്ച അതിന്റെ ആസ്വാദനം വിളമ്പുന്ന അയാളുടെ വീരസ്യങ്ങളെ അവിവാഹിതരെങ്കിലും അവർക്കു വെറുപ്പായിരുന്നു, സൌഹൃദങ്ങൾ വെറും കച്ചവടപരവും. അതിനു ശേഷം എന്തോ....
വിവാഹിതനും രണ്ട് പെൺക്കുട്ടികളുടെ അച്ഛനുമായ അയാളെ കുറിച്ച്, ചിന്തിയ്കാൻ മനസ്സിൽ പിന്നീട് ഒരവസരവുമുണ്ടായില്ല.
ഇവിടെ ഈ ചിന്തകളിലൂടെയുള്ള യാത്രകളിൽ മധ്യവയസ്സനായ സഹപ്രവർത്തകന്റെ പെൺമക്കളുടെ നിർഭാഗ്യങ്ങളുടെ വ്യാകുലതകളിലേയ്ക് ഒരു സ്ത്രീജിതനായ മനുഷ്യന്റെ ഭാര്യയുടെ മുഖം കയറി വരുന്നതെന്നെ കുടുതൽ അസ്വസ്ഥമാക്കാൻ തുടങ്ങി.നിർഭാഗ്യങ്ങളുടെ നിർവ്വചനങ്ങൾ മാറുന്നത് എങ്ങനെ എന്നുള്ള എന്റെ തന്നെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി കിട്ടുന്ന ദീർഘനിശ്വാസങ്ങൾക്ക് പതിവിലേറെ ചൂടുണ്ടായിരുന്നു.കാഴ്ചകൾ നഷ്ടമാവുന്നവനു സൂചിയിൽ നൂൽ കോർക്കുന്നതുപോലെ ഈ അസഹ്യത എവിടെയെങ്കിലുമൊന്നിറക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു.
ഈറൻ തലമുടി അടുക്കളയിൽ വെച്ച് ഒന്നു കൂടി തോർത്തി നനഞ്ഞ തോർത്തു കൊണ്ട് ചുറ്റികെട്ടിയതിനു വഴക്കു പറഞ്ഞ ഒരു അവധി ദിവസത്തിലെ പാചകത്തിനിടെയാണ് തനിയ്കു മാത്രം സ്വന്തമായിരുന്ന , ഈ അസ്വസ്ഥതയെ അവളോട് പങ്കു വെച്ചത്.കൂടെ വിവാഹ ശേഷം പർദ്ദ ധരിയ്ക്കാനാരംഭിച്ച അവളുടെ മുസ്ലീം സുഹൃത്തു സംസ്സാരവിഷയമായി.
“പൊളുന്ന അനുഭവങ്ങളിലൂടെ ജീവിതം നയിയ്കാൻ വിധിയ്കപ്പെട്ടവരാണിവർ, അവരെ...തന്നെ വേണോ.....”
മീൻകറിയിലേയ്ക് മൂപ്പിച്ച ഉള്ളിയിടുമ്പോഴാണ് അവൾ ചോദിച്ചത്. തുടർന്നു അവളുടെ അമ്മയുടെ സഹപ്രവർത്തകയായിരുന്ന മാലതി ടീച്ചറുടെ പിറ്റേന്നു നടക്കാനിരിയ്കുന്ന വിവാഹ മോചനത്തിന്റെ വിശേഷങ്ങൾ പറഞ്ഞു, റിട്ടയർ ചെയ്യാൻ രണ്ടു വർഷങ്ങൾ കൂടി ബാക്കി നിൽക്കേ, Voluntary retirement എടുത്ത് അവസാനത്തെ മകളുടെ വിവാഹം നടത്തി അതിനു ശേഷം ആറുമാസത്തിനുള്ളിൽ വിവാഹ മോചനത്തിനു Joint petiotion ന ൽകി 24 വർഷത്തെ ദാമ്പത്യത്തെ ഒഴിവാക്കാൻ ശ്രമിയ്കുന്ന വിവരമറിയിച്ചത്...
“ഈ വയസ്സു കാലത്താണോ...”
പെട്ടന്നായിരുന്നു എന്റെ പ്രതികരണം.
“മാലതി ടീച്ചർ ഏറെ അനുഭവിച്ചിരിയ്കുണൂ.....ആ മക്കളെയോർത്ത് മാത്രാണ് അവർ പിടിച്ചു നിന്നിരുന്നത്,.......... under qualified ആയതിന്റെ complex ആണ് അവരുടെ ഭർത്താവിന് , ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും അങ്ങനെ കാണാൻ തുടങ്ങി...............”
അസഹ്യമായ ദാമ്പത്യത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടും മാലതി ടീച്ചർക്കു , ഒരു പക്ഷെ എന്റെ മധ്യവയസ്സനായ സഹപ്രവർത്തകനായ കൂട്ടുകാരന്റെ സഹപാഠിയുടെ മുഖമായിരിയ്കില്ലെന്ന തോന്നലാണ് പെട്ടന്നുണ്ടായത്. ഈ കാലത്തിനിടയിലും കടന്നു പോയ ഓരോ ദിനങ്ങളിലും ഒരു വെറും സ്ത്രീമാത്രമായി, സഹിച്ച് , അനുഭവിച്ച , നിവർത്തിയില്ലാതെ സഹകരിച്ച് ,വീണ്ടും തന്റെ ആർജ്ജവമുൾകൊണ്ട് തന്റെ വ്യക്തിത്വത്തെ ഹനിയ്കുന്നത് ജീവിതത്തിന്റെ സായന്തത്തിലെങ്കിലും ഒഴിവാക്കാനുള്ള ഒരു പരുവപ്പെടലിനെ വല്ലാതെ മാനസ്സികമായി ആഘർഷിച്ചതു കൊണ്ടായിരിയ്കണം.
സ്പൂൺ കൊണ്ട് ലേശം കറിയെടുത്ത് ഊതി ചൂടാറ്റി എന്റെ കയ്യിലേയ്ക് ഉപ്പുനോക്കാനൊഴിച്ചു തരുമ്പൊൾ അവൾ തുടർന്നു.
“വിവാഹ ശേഷം ചിലർ മനസ്സിലൊരു പർദ്ദയിടുന്നു, ചിലർ അത് ശരീരത്തിലിടുന്നു. തത്വത്തിൽ ആരും വ്യത്യാസമൊന്നുമില്ല.”
തന്നെയൊന്നു നോക്കി പുഞ്ചിരിച്ചു, കളിയാക്കലിന്റെ ധ്വനിയോടെയോ, അതൊ തനിയ്കു തോന്നിയതോയെന്നറിയില്ല. കുളി കഴിഞ്ഞു തലയിൽ ചുറ്റിയ നനഞ്ഞ തോർത്ത് അഴിഞ്ഞു വീണപ്പോൾ സ്പൂൺ പാത്രം കഴുകന്നിടത്തു വെച്ച് , തലയൊന്നു തോർത്തി ഒന്നു കൂടി ചുറ്റി കെട്ടി.
“നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടില്ലേ...അടുക്കളയിൽ നിന്നും തലതോർത്തരുതെന്ന്.....”
അനുസരണകളുടെ പരിധികൾ ലംഘിച്ചതിന്റെ മുന്നറിയിപ്പുകൾ നൽക്കുമ്പോൾ എന്തിനു ദേഷ്യം വന്നുവെന്നറിയില്ല.
ജീവിതത്തെ നെടുകെയും കുറുകെയും കീറുന്ന നിരവധി യാത്രകളിലൂടെ ആർക്കും ഒരു ചലനവുമുണ്ടാക്കാനാവാത്ത നീങ്ങുന്നത് നമ്മൾ ഒരു പക്ഷേ നിസംഗതയോടെ നോക്കിനിൽക്കേണ്ടിവരും.ജീവിതതിരക്കുകളിൽ എവിടെയോ തണുത്തുറഞ്ഞു പോയ ആശയത്തെ കുറിച്ച് പിന്നീട് അവൾ തന്നെയാണ് തന്നെയോർമ്മിപ്പിച്ചത്. സർഗ്ഗാത്‌മതയെന്നാൽ കമ്പ്യൂട്ടറുകൾ Dismantle & assemble ചെയ്യുന്നതുമാത്രമെല്ലെന്നു,കാസറ്റ് കവിതകൾ കേൾക്കുമ്പോഴും, ഓൺ ലൈൻ വായനകൾ മുരടിയ്കുമ്പൊഴും അവൾ ഇടയ്കിടെ ഓർമ്മിപ്പിയ്കുമായിരുന്നു ഈ ആശയം പറഞ്ഞതിന്റെ പുരോഗതി.
ഒരു സർഗ്ഗസൃഷ്ടി വായിയ്ക്കാനല്ലെന്നുറപ്പ്. പെൺ നിർഭാഗ്യങ്ങളുടെ ഒരു ആൺ കാഴ്ചയുടെ ടെക്റ്റായിരുന്നു അവൾക്കു വേണ്ടെതെന്നു തോന്നി.
തൊഴിലിൽ പ്രായോഗികമായി പരീക്ഷിയ്കുന്നതു പോലെ ആ ടെക്റ്റിനു വേണ്ടി മനസ്സിലൊരു flow chart വരച്ചു നോക്കി, ഏതൊ ഒരു എഴുത്തുകാരൻ പറഞ്ഞതു പോലെ അവസാനത്തെ റിസൽറ്റ് കണ്ട് അതിലേയ്ക് കാര്യങ്ങളെയെത്തിയ്കാൻ ശ്രമിയ്കുന്ന രീതി ശ്രമിച്ചു. മാലതി ടീച്ചറുടെ അനുഭവമാവട്ടെ നായികയ്ക് അവസാനമെന്നു കരുതി, ആരംഭിച്ചു.
സഹപ്രവർത്തകന്റെ മിടുക്കിയായ മകളെയെടുത്ത് flowchart-ൽ അവളുടെ ജീവിതം വരയ്കാമെന്നു തീരുമാനിച്ചു, infomationനെ dataയായി ശേഖരിച്ചു വെയ്കുന്നതിനായി പ്രോഗ്രാമുകളുടെ പ്ലാനെന്ന ജാതകത്തിലൂടെ അവളെ input ചെയ്തു. ആദ്യത്തെ process box-ൽ സ്മാർട്ടായ വിദ്യാഭാസകാലത്തിൽ തന്നെ ,നീണ്ട ഒരു വര താഴെ വരച്ച് ഉന്നത കുടുംബത്തിലേയ്കുള്ള വിവാഹം.“ വിവാഹം “എന്ന ഒരു Decision box നുള്ളിലേയ്കു കയറ്റി, “yes“ എന്നാണെങ്കിൽ അടുത്ത process box-ലേക്കു നീങ്ങാം, “no“ എന്നാണെങ്കിൽ ഒരു ദീർഘരേഖയായി.....end result-ലേക്ക്..അവിടെ വിവാഹമോചിതയായ സ്വാന്തത്ര്യത്തോടെ നിൽക്കുന്ന മാലതി ടീച്ചറുടെ സ്വഭാവത്തോടെയുള്ള കഥാപാത്രം, കൂടെ അടിക്കുറിപ്പും “അപൂർണ്ണതയുടെ പെൺ ജീവിതം.“
“yes"-ലേക്ക് വീണ്ടു വരുമ്പോൾ, ജയരാജേട്ടന്റെ സ്വഭാവമുള്ള കഥപാത്രം , മിടുക്കിയായ പെൺകൂട്ടിയുടെ ജീവിതത്തിന്റെ flowchart-ലേക്കു വരുന്നു. അടുത്ത process box-ൽ അവരുടെ ദാമ്പത്യ ജീവിതം, അടുത്ത നേർരേഖ വീണ്ടും ഒരു decision box-ലേക്കു “ദാമ്പത്യ ജീവിതം വിജയമോ പരാജയമോ “ ."yes" ആണെങ്കിൽ പതിവു പൊലെ അടുത്ത process box-ലേയ്ക്ക്, “ No" ആണെങ്കിൽ,end result-ലേക്ക് നേരത്തെ വരച്ച “ No" എന്ന ദീർഘരേഖയിലേക്ക്.
"yes" ആണെങ്കിൽ ഉള്ള process box-ൽ നിന്നും, അടുത്ത decision box-ലേക്ക് അവിടെ “ദാമ്പത്യത്തിൽ അവൾ വിദ്യാഭാസ യോഗ്യതയൊ, മിടുക്കുകളോ പരിഗണിയ്ക്കാതെ ഒരു വെറും ഉദ്യോഗസ്ഥയായ വീട്ടമമാത്രമായി തീരുന്നുവോ“ എന്ന ചോദ്യം, “no" എന്നാണെങ്കിൽ അവിടെ നിന്നും,അസഹ്യമായ ദാമ്പത്യ ജീവിതമെന്ന process box-ലേക്ക്, അവിടെനിന്നുള്ള തുടർച്ച മാലതി ടീച്ചറുടെ കഥാപാത്രത്തിലേയ്കും. അഥവാ “ yes " എന്നാണെങ്കിൽ ,“ സന്തുഷ്ടകരമായ കുടുംബ ജീവിത“മെന്ന process box ൽ അവസാനിയ്കുന്നു.
ഒരു സംസ്കൃതമായ അവസ്ഥയെ അസംസ്കൃതമായ തലത്തിലേയ്കു നയിക്കുന്ന അധികമാരും സംസ്സാരിയ്കാത്ത കഥയുടെ ജാതകം നിശ്ചയിച്ച്, പ്ലോട്ടിങ്ങ് കണ്ടെത്തുമ്പോൾ, കടന്നു പൊയ കണ്ണുകൾ ആരുടെതെല്ലാമാണ്,വിദ്യാഭാസ കാലത്ത് വിവാഹം കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ ഇനിയും ജയിക്കാത്ത അനിയത്തിയും, മുത്തശ്ശൻ പറയുന്നവർക്കുമാത്രം വോട്ടു ചെയ്യാനാഗ്രഹിയ്കുന്ന മുത്തശ്ശി മുതൽ ചൂതാട്ടക്കാരനായ ഭർത്താവിനെ അനുസരിയ്ക്കാത്ത ധാർഷ്ട്യം നിറഞ്ഞ കണ്ണുകളുടെ മാത്രം പുരുഷന്മാരെ നോക്കി കാണുന്ന മേലധികാരി വരെ....അങ്ങനെ നിരവധി പേർ...
അവസാനം അവധി ദിനത്തിൽ അവളുടെയും മോന്റെയും ഉച്ചമയക്കം സമയത്ത് എഴുതാനാരംഭിച്ചു.
“പരീക്ഷയ്കു മുമ്പേ കല്ല്യാണത്തിനു സമ്മതിച്ചത്, അവൾക്കു അബദ്ധമായി തോന്നി, ഒരു മാസത്തിലേറെയായി, പുതു മോടിയുടെ വേദനകൾ അനുഭവിക്കുന്നു, അപരിചിതമായ സ്രവങ്ങൾ ശരീരത്തിലുണ്ടാക്കിയ ജീർണ്ണത നേരിയ പനിയുടെ രൂപത്തിൽ അലോസരപ്പെടുത്തുന്നു. ചില നേരങ്ങളിൽ ചിലതൊക്കെ അസഹ്യമായി തോന്നും, നാളെത്തേക്ക് കാര്യമായി ഒന്നും വായിച്ചിട്ടില്ല, രണ്ടു വർഷത്തെ പ്രയത്നമാണ്, ആദ്യവ ർഷത്തിൽ റാങ്കുണ്ടായിരുന്നു അതു നിലനിർത്തിയേ പറ്റൂ.... ഇന്നു രാത്രിയെങ്കിലും എന്തെങ്കിലും വായിയ്കണം, സമ്മതിയ്കുമൊയെന്നറിയില്ല പറഞ്ഞാലിഷ്ടപ്പെടുമോയെന്നു അറിയില്ല, എന്നാലുമൊന്നു പറഞ്ഞു നോക്കണം.
ബാത്ത് റൂമിന്റെ വാതിൽ തുറന്നും പുറത്തു വന്നു. അവൾ പ്രതീക്ഷയൊടെ അയാളെ നോക്കി.
തന്റെ പ്രൊജക്ടും,വർക്കിങ്ങ് നോട്ടുകളും വച്ചിരിയ്കുന്ന ലാപ്പ് ടോപ്പ് കമ്പ്യൂട്ടർ മടിയിൽ വെച്ച് അയാൾ എന്തോ കണ്ട് മന്ദസ്മിതത്തൊടെയിരിക്കുന്നു. കുളിയ്കാൻ കയറുന്നതിനു മുമ്പ് ഒന്നു കണ്ണോടിയ്കാൻ തുറന്നതായിരുന്നു. ആദ്യവർഷത്തിലെ ഉന്നത വിജയത്തിന്റെ അച് ഛന്റെ സമ്മാനം.
അവൾ കാൽക്കൽ ചെന്നിരുന്നു സ്നേഹപൂർവ്വം അയാളുടെ കാൽ തടവികൊടുത്തുകൊണ്ട്, കാര്യമവതരിപ്പിച്ചു.
മുപ്പത്തിനാലു രാത്രികളുടെ പരിചയത്തിൽ അയാളെ കൊണ്ട് അർദ്ധസമ്മതം മൂളിയ്ക്കാനവൾക്കു കഴിഞ്ഞു. പക്ഷെ ഇന്നു രാത്രി ഒരു തവണ മാത്രം അയാളുടെ ആഗ്രഹപ്രകാരമെന്ന ഉപാധിയൊടെ സമ്മതിച്ച്, ലാപ്പ് ടോപ്പ് കമ്പ്യൂട്ടർ തിരിച്ചു വെച്ചു അറുപത്തിനാലുകലകളിൽ ഒന്നിന്റെ വീഡിയോ ക്ലിപ്പിങ്ങ്സ് കാണിച്ചു...........
പരീക്ഷാഹാളിൽ അറിയാവുന്ന ഉത്തരങ്ങൾ മനസ്സിൽ നിന്നും വിരൽ തുമ്പിലേയ്കൊഴുകാൻ വെമ്പുന്ന വേളയിൽ, നട്ടെല്ലിലൂടെ കടന്നു വന്ന വേദന വലതു കയ്യിലൂടെ ഊർന്നു വീഴുന്ന അക്ഷരങ്ങളെ തുടർന്നെഴുതാൻ സമ്മതിയ്കാതെ മരവിപ്പിച്ചു നിർത്തുന്നതായി അവൾക്കു തോന്നി...“
ഉച്ചമയക്കത്തിനിടെയുണ്ടാകുന്ന മൊബൈൽ ഫോൺ റിങ്ങിനെ പോലെ അവിചാരിതമായി Desktop ലേക്കു ചാടി വന്ന ചാറ്റ് ഇൻവിറ്റേഷനിൽ പരിചിതമായ പേരു കണ്ടപ്പോൾ accept ചെയ്തു. കോളെജിലെ സഹപാഠി.
ജിൻസി സൈമൺ....... ആരോഗ്യകരമായ നിറസൌഹൃദത്തിനു കത്തിച്ചു വെക്കനാവുന്ന ഒരു കൽവിളക്ക്.കലാലയത്തിലെ ഏറ്റവും അടുത്ത പെൺ സുഹൃത്ത്, ആശയത്തെ കുറിച്ച് അവളോടു കൂടി ചർച്ചചെയ്യാമെന്നു കരുതി.
രണ്ട് വർഷത്തിനു മുമ്പുള്ള കല്ല്യാണത്തിനു ശേഷം ജിൻസി കൃസ്റ്റിയായിരുന്നു, ആ പേരിലാണ്. ഇത്രയും കാലം ചാറ്റിങ്ങിലിരുന്നത്.
നേരിട്ടുള്ളതല്ലാത്തതിനാൽ മുഖം മുറിച്ചു മറുപടി നൽകിയ chat box-ൽ നിന്നും നാലുവരി..
Jincy Simon to me
3:30 PM me : എന്താ സിമി കാലം പിന്നോട്ടു പോയോ , ഭർത്താവിന്റെ പേരു മാറി പിതാജിയുടെ പേരു വന്നല്ലോ വാലായി...
Jincy Simon : ഭർത്താവിനെ ഞാൻ എന്റെ ജീവിതത്തിൽ നിന്നെടുത്തു മാറ്റി
3:32 PM me:- എന്തു പറ്റി
3:35 PM Jincy Simon :- അത്രക്കും അസഹനീയമായിരുന്നെഡോ...
me:- ഒഹ്
Jincy Simon :- പെണ്ണിനെ ശരീരം മാത്രമായി കാണുന്നവൻ, അവനു എന്റെ ശരീരം മാത്രം മതി, അത്രയ്ക്കും അസഹനീയമായപ്പോൾ..വേറെ നിവൃത്തിയുണ്ടായില്ല ഒഴിവാക്കുകയല്ലാതെ...
3:38 PM me:- പള്ളിയിൽ നിന്നും ,കോടതിയിൽ നിന്നുമുള്ള ഔപചാരിതകളെല്ലാം കഴിഞ്ഞോ, ദൈവം കൂട്ടി ചേർത്തതല്ലേ..
Jincy Simon :- സാത്താനായിരുന്നു ഞങ്ങളെ കൂട്ടി ചേർത്തത് , അതു കൊണ്ട് സാത്താനോടു തന്നെ പറഞ്ഞു. ദൈവത്തിനോടു ഏറെ പറഞ്ഞു വിഷമിപ്പിച്ചില്ല
3:40 PM me:- മനസ്സില്ലായില്ല...സിമി
3:43 PM Jincy Simon :- നഗരത്തിലെ ഗുണ്ടക്കൊരു ക്വട്ടേഷൻ..., അവൻ സാത്തന്റെ രൂപം കെട്ടി, ആരുമറിയാതെ...ഒരു ആക്സിഡണ്ട്.
me:- നിനക്ക്..
3:44 PM Jincy Simon :- പപ്പയായിരുന്നു, എല്ലാം അറേഞ്ച് ചെയ്തതു , പുള്ളിക്കെല്ലാം ബോധ്യമായിരുന്നു.
me:- എന്നാലും നിങ്ങക്ക് എങ്ങനെ സാധിക്കുന്നു.
3:45 PM Jincy Simon :- അനുഭവിക്കുമ്പോൾ .....വേറെ വഴിയില്ലെന്നും തോന്നുമ്പോൾ തെളിഞ്ഞു പോവഴികളാണിതൊക്കെ...
me:- ഇനി എന്താ...പരിപ്പാടി..
3:47 PM Jincy Simon :- നഷ്ടമായ രണ്ടു വർഷം തിരിച്ചെടുക്കണം, പിന്നെയും ....ബാക്കിയുണ്ട്, പലതും...
വെറുങ്ങലിച്ചു പോയ വാക്കുകൾ പെയ്തിറങ്ങുന്ന ചാറ്റ് ബോക്സിന്റെ തുടർച്ച ചേർക്കേണ്ടതു ആവശ്യമെന്നു തോന്നുന്നില്ല. പിന്നെയും പറഞ്ഞു, അവൾ നഷ്ടമായ ആരോഗ്യം ,അവന്റെ ഭോഗതൃഷണയിൽ അലിഞ്ഞില്ലാതായ അവളുടെ അടിവയറ്റിലുണ്ടായ കുരുന്നു ജീവനുകൾ, അസന്തുലിതവും അസഹിഷ്ണുതയും നഷ്ടപ്പെടുത്തിയ നല്ല ബന്ധങ്ങൾ..............അവൾ തുടരുക തന്നെയായിരുന്നു.
വേനൽ മഴ തണ്ണുപ്പിച്ച ഈ നേരത്തും അസ്വസ്ഥതയൊടെ ഞാനുരുകാൻ തുടങ്ങി, പ്രത്യയ ശാസ്ത്രങ്ങൾക്കും ദർശനങ്ങൾക്കും ബൌദ്ധിക സമസ്യകൾക്കും അടിയിലോ അല്ലെങ്കിൽ മീതെയോ വ്യാപിച്ചു കിടക്കുന്ന സത്തായി മാത്രം ജീവിതത്തെ കണ്ടിരുന്ന തന്റെ കാഴ്ചകളെ നിരാകരിക്കുന്ന ഈ ചാറ്റിങ്ങിനു ശേഷം flow chartലൂടെ ജാതകമെഴുതി, എഴുതാനാരംഭിച്ച കഥയെ അവിടെ വെച്ചു. അതിൽ ജിൻസിക്കുള്ള സ്ഥാനമന്വേഷിച്ചു, ഒരു എഴുത്തുകാരനല്ലെങ്കിലും ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ ശങ്കിച്ചു ശങ്കിച്ചു കടന്നു വരുന്ന ചില അങ്കുരങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് ജീവിയ്കുന്ന, അല്ലെങ്കിൽ അവയോടൊപ്പം ജീവിയ്കുന്ന തനിയ്ക് ഒരു കഥാപാത്രത്തെപോലും ജിൻസിയെപ്പൊലെ ചിന്തിയ്കനാക്കനായില്ല, ഏറെ ശ്രമിച്ചു നോക്കി നിരാശതന്നെയായിരുന്നു ഫലം.പതിയെ പതിയെ നേരത്തെ എഴുതാനിരുന്നപ്പോൾ ഞാനെന്ന രണ്ടാം മനസ്സു എവിടെയോ പോയിരിക്കുന്നു. flow chat-ൽ നിന്നും കഥയിൽ നിന്നും ജീവിതത്തിന്റെ നിസ്സഹമായ യാഥാർത്ഥ്യങ്ങളിലേയ്ക് ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാതെ...
കാലം തിരസ്കരിച്ച നെടുവീർപ്പുകളെ കുറിച്ച് നിങ്ങൾക്കു വേണമെങ്കിൽ ഈ flowchart വിശകലനം ചെയ്തു കഥയെഴുതി തീർക്കാം, അല്ലെങ്കിൽ നിസ്സഹായനായി മാറി നിൽക്കാം,മേശപ്പുറത്ത് ,തുറന്നു വെച്ച പേനയും ലെറ്റർ ഹെഡിൽ പാതിയെഴുതിയ കഥയുമുണ്ട്, ആശയങ്ങൾക്കോ, അംഗീകാരങ്ങൾക്കൊ അവകാശം പറഞ്ഞു വരാതെ വെറുമൊരു വായനക്കാരനായി കൂടെയുണ്ടാവും.........
2009, ജനുവരി 17, ശനിയാഴ്‌ച
Ctrl+Alt+Del (കഥ)
മുത്തശ്ശന്‍ മരിച്ചത്.........ഏതാണ്ട് 90 കഴിഞ്ഞിട്ടാ....അതും വല്ലാതെ കിടന്ന് ബെഡ് സോറോക്കെ വന്ന് നരകിച്ച് വല്ലാത്തൊരു മരണം ............ഏതായാലും നമ്മുക്കൊന്നും അത്രയൊന്നും കാണില്ല....കുട്ടികളൊക്കെ ഒരു വഴിയ്ക്കാവുന്നതു വരെ എത്തിയാല്‍ മതിയായിരുന്നു....”
കഷണ്ടി തൂത്തു വാരിയ തലയിലൂടെ കയ്യോടിച്ചു കൊണ്ട് മുകുന്ദന്‍ സാര്‍ കാറിന്റെ പിന്‍സീറ്റിലേയ്ക് ഒന്നു കൂടി ഞെളിഞ്ഞിരുന്നു. വ്യായാമം ചെയ്തു ഒത്തുക്കത്തോടെ സൂക്ഷിക്കുന്ന അയാളുടെ ശരീരം ഇപ്പോഴും ചെറുപ്പം തന്നെ,അതായിരിയ്കും അയാളുടെ ചുറുചുറുക്കിന്റെ രഹസ്യം , അമ്പതു കഴിഞ്ഞാലും മുപ്പതിന്റെ പ്രസരിപ്പോടെയാണ് മുകുന്ദന്‍ സാര്‍ ഫ്ലോറുകള്‍ തോറും ഓടി നടക്കാറുള്ളത്. ചിലപ്പോഴൊക്കെ അസൂയ തോന്നുന്നത് എന്റെ കുടവയറിലേയ്കു നോക്കുമ്പോഴാണ്. ഒരു സമയത്ത് ശരീരമൊന്നു തടിച്ചു കിട്ടാന്‍ എത്ര ബീയര്‍ കുടിച്ചിരിയ്കുന്നു, എന്നിട്ട് അന്നൊരു കാര്യവുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഒന്നു കഴിയ്ക്കാതെ തന്നെ ശരീരം അതിന്റെ പരിധികള്‍ അസഹ്യതയോടെ ലംഘിക്കുന്നു.
ദിനംപ്രതി വലുതായികൊണ്ടിരിയ്കുന്ന തന്റെ കുടവയറിനെ പറ്റി തന്നെയാണ് അവസാനം അഗര്‍വാളും സംസ്സാരിച്ചത്.
“താങ്കളുടെ വയര്‍ വല്ലാതെ വലുതാവുന്നു ...........ശ്രദ്ധിയ്കൂ... ..”
പ്രായത്തില്‍ എന്നെക്കാള്‍ പത്തിലേറെ വയസ്സുണ്ടായിരുന്നു എന്നാലും വളരെ ബഹുമാനത്തോടെ മാത്രമേ അഗര്‍വാള്‍ സംസ്സാരിയ്കാറുള്ളൂ.ആരോഗ്യകാര്യത്തിലുള്ള എന്റെ അശ്രദ്ധയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒന്നര ദിവസത്തെ അവധികഴിഞ്ഞു കാണാമെന്നു പറഞ്ഞു പോയ അയാളുടെ മരണവാര്‍ത്തയെ കുറിച്ചാണ് സഹപ്രവര്‍ത്തകരായ ഞങ്ങള്‍ അടുത്ത പ്രവര്‍ത്തിദിനത്തിലറിഞ്ഞത് . തീര്‍ത്തു അവിചാരിതം അവധിദിവസം രാവിലെ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേയ്കു പോയ മനുഷ്യന്‍ വീട്ടിലേയ്ക് മടങ്ങിയത്, ആംബുലന്‍സില്‍..സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ രക്ത ധ്വമനികളിലെവിടെയോ ഒരു കരടിന്റെ ഭാഗമായി ഒരു കാര്‍ഡിയാക്ക് അറസ്റ്റ്.. പരിചയക്കാര്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴെയ്കും മരിച്ചിരിയ്കുന്നു.
വെന്തു പൊടിഞ്ഞ പരിപ്പ് കുക്കറില്‍ നിന്നു പാത്രത്തിലേയ്കു മാറ്റുമ്പോള്‍ , അടുക്കള ജനാലയിലൂടെ കോമ്പോണ്ടിന്റെ ഗേറ്റ് കടന്നു വരുന്ന ആംബുലന്‍സ് അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധിച്ചുരുന്നെങ്കിലും അവരുടെ ഭര്‍ത്താവാണെന്നു ഒരിക്കലും കരുതിയില്ലെന്നു കണ്ണീരോടെ പറയുമ്പോള്‍ എന്തോ.....അഗര്‍വാളിന്റെ പരിമിതമായ വാക്കുകളിലൂടെ മാത്രമറിയാവുന്ന അവരോട് കുടുംബത്തിലെയാരോടെയെന്ന പോലെയുള്ള അടുപ്പം തോന്നിയിരുന്നു.
“ഓഡിറ്റേര്‍സിനുള്ള എന്റെ ഷെഡ്യൂളുകള്‍ എല്ലാം തയ്യാറായിട്ടുണ്ട് ഇനി റിപ്പോര്‍ട്ട് പകുതിയാക്കാനുണ്ട് ... , തിങ്കളാഴ്ച ഓഡിറ്റിങ്ങ് തുടങ്ങുമെന്നാണ് പറഞ്ഞിരിയ്കുന്നത്, രാവിലെ ഇത്തിരി നേരത്തെ വന്നാല്‍ അതു തീര്‍ക്കാം....“
പ്രൊഫഷണലിസത്തിന്റെ ചട്ടക്കൂടുകള്‍ക്കത്ത് ക്ലിപ്തതയോടെ താന്‍ ഏറ്റെടുത്ത ചുമതലകള്‍ എല്ലാം ചെയ്തു തീര്‍ക്കുന്നതു കാണുമ്പോള്‍ വല്ലാത്ത മതിപ്പായിരുന്നു, അതു പോലെയാവാന്‍ മനസ്സ് കൊതിയ്കുകയായിരുന്നു.വഴിയിലൂടെ പോവുന്ന ഉത്തരവാദിത്വങ്ങളെല്ലാം മുകുന്ദന്‍ സാര്‍ തലയില്‍ വെച്ചു തരുമ്പോള്‍ അഗര്‍വാള്‍ ഉപദേശിയ്കാറുണ്ട്
“ നമ്മളൊക്കെ കമ്പനിയുടെ ഓരോ ഉപകരണങ്ങളാണ് സുധീഷ് ,കുടുംബവും സമൂഹവും മറന്നു കൊണ്ട് ഒരു വര്‍ക്ക് ഹോളിക്കാവാന്‍ ശ്രമിയ്കരുത്.........ഇപ്പോ താങ്കള്‍ ചെറുപ്പമാണ് കുറച്ചു കൂടി കഴിഞ്ഞാലേ താങ്കള്‍ക്ക് അതിന്റെ വിഷമം മനസ്സിലാവൂ.....”
ഓഫീസ്സ് സമയങ്ങളിലേറെ വൈകിയിരുന്ന് ഫ്ലാറ്റിലെത്തുമ്പോഴെയ്കും ,മിക്കവാറും മോനും അവളും കിടന്നിട്ടുണ്ടാവും. വരാന്‍ വൈകുന്നതിനുള്ള ശിക്ഷയായി ആറുവയസ്സുകാരന്‍ നിശ്ചയിച്ചിരിയ്കുന്ന 10 രൂപ പിറ്റേന്ന് അവന്‍ സ്ക്കൂളില്‍ പോവുന്നതിനു മുമ്പേ കൊണ്ടുത്തിരിയ്കണം.പത്തു രൂപകളുടെ നോട്ടുകള്‍ കൊണ്ട് അവന്റെ സമ്പാദ്യപ്പെട്ടി നിറഞ്ഞതല്ലാതെ അവന്റെ ശിക്ഷ കൊണ്ട് വ്യത്യാസമൊന്നും വരാറില്ല.
“എടോ നിന്റെ സൈഡിലെ ഗ്ലാസ്സ് കയറ്റി വെയ്ക് തണുത്ത കാറ്റടിച്ച് അസുഖമൊന്നു വരേണ്ട....അല്ലെങ്കില്ലേ ഓഫീസ്സില്‍ എക്സിക്യൂട്ടിവിസിന്റെ ഷോര്‍ട്ടാ....”
തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിയ്കുന്ന സുഹൃത്തിലേറെ മുകുന്ദന്‍ സാറിലെ പ്രൊഫഷണല്‍ മാനേജര്‍ അറിയാതെ പുറത്തു വന്നു.ജനുവരിയിലെ തണുത്ത കാറ്റ് വല്ലാതെയുണ്ട് ,നഗരത്തിന്റെ പ്രാന്ത പ്രദേശമായതിനാല്‍ റോഡില്‍ തിരക്ക് വളരെ കുറവാണ് . അഗര്‍വാള്‍ മരിച്ചത് അവധിദിവസമായതിനാല്‍ ഓഫീസില്‍ അധികമാരും അറിഞ്ഞില്ല.തൊട്ടടുത്ത പ്രവര്‍ത്തി ദിനത്തിലാണ് അറിഞ്ഞതും അനുശോചന യോഗത്തിനുശേഷം ഉന്നതാധികാരികള്‍ അവരുടെ വീട് സന്ദര്‍ശിച്ചതും. അന്ന് മുകുന്ദന്‍ സാര്‍ക്കും തനിയ്കും പോവാന്‍ കഴിഞ്ഞില്ല. അന്നു രാവിലെ തന്നെ ഹാജാരായ ഓഡിറ്റര്‍മാര്‍ക്ക് അഗര്‍വാളിന്റെ കമ്പ്യൂട്ടറിലെ ഷെഡ്യൂളുകളും റിപ്പോര്‍ട്ടുകളും തിരഞ്ഞെടുക്കാന്‍ ഏറെ വിഷമിയ്കുമ്പോഴാണ്, തുടര്‍ച്ചയായി കമ്പ്യൂര്‍ ഉപയോഗിയ്കുന്നവര്‍ ഉപയോഗിയ്കേണ്ട വ്യയാമങ്ങളും അതിന്റെ രേഖാചിത്രങ്ങളുമടങ്ങിയ ഒരു ഫയല്‍ കണ്ണില്‍ പെട്ടത് , പാറപ്പുറത്തെറിഞ്ഞ വിതപോലെ തോന്നിയ എന്തോ ഒരുള്‍ പ്രേരണയാല്‍ ഡിലീറ്റ് ചെയ്തു.
ഐ.ടി ഡിപ്പാര്‍മെന്റില്‍ പോയി പ്രത്യേക അനുമതിയോടെ മാത്രമേ അഗര്‍വാളിന്റെ ലോഗിന്‍ ഐ.ഡി പോലും കിട്ടാനായുള്ളൂ. കണക്കിലെ ഊരാക്കുടുക്കിനെക്കാളേറെയാണ് നടപടികളിലെ നൂലാമാലകള്‍ അതെല്ലാം ഒതുങ്ങി കഴിയാന്‍ ദിവസങ്ങളെടുത്തു.അതിനൊടുവില്‍ മാത്രമാണ് ഡ്രൈവര്‍ ശെല്‍വനെയും കൂട്ടി മുകുന്ദന്‍ സാറും താനും കൂടി അഗര്‍വാളിന്റെ വീട്ടിലേയ്കു പോയത്.
ഓഫീസ്സില്‍ വളരെ വിരളമായി നടക്കുന്ന വ്യക്തിപരമായ ചര്‍ച്ചളിലൂടെ മാത്രം പരിചയമുള്ള ഫ്ലാറ്റിലേയ്കും കുടുംബാഗങ്ങള്‍ക്കിടയിലേയ്കും ചെല്ലുമ്പോള്‍ എന്തോ വല്ലാത്തൊരു കുറ്റബോധമായിരുന്നു. പന്ത്രണ്ടുകാരനായ അദ്ദേഹത്തിന്റെ മകനും അഞ്ചു വയസ്സുകാരിയായ മകളും തീര്‍ത്തും തങ്ങള്‍ക്ക് അപരിചിതര്‍ തന്നെയായിരുന്നു.തനിയ്കും ചുറ്റും അദൃശ്യമായൊരു വേലി കെട്ടി അതിനുള്ളില്‍ ലോകത്തെ ഒതുക്കി ജീവിയ്ക്കാന്‍ മാത്രം ശ്രമിച്ച അഗര്‍വാളിന്റെ വിജയമോ പരാജയമോ ആയിരിയ്കാം ആ അപരിചിതത്വം... അതോ അതിനു ശ്രമിയ്കുന്നതോ ആല്ലെങ്കില്‍ അങ്ങനെയായി കൊണ്ടിരിയ്കുന്നതോതായ തങ്ങളുടെതെന്നോ പറയാമെന്നറിയില്ല.
ചില യാദൃശ്ചികതകള്‍ മനുഷ്യനെ നിസ്സാരമാക്കുന്നതിലേറെ , അതിനെ മറികടക്കുകയോ അല്ലെങ്കില്‍ അതിനോടു സമരസപ്പെടുകയോ ചെയ്യുന്ന നിസ്സഹാതയായിരുന്നു ആദ്യം കാണുമ്പോള്‍ മിസ്സിസ്സ്.അഗര്‍വാളിന്റെ കണ്ണൂകളില്‍. പിന്നീട് കൂടുതല്‍ സംസ്സാരിച്ചപ്പോഴാണ് കണ്ണൂകള്‍ നിറഞ്ഞതും, കവിളിലേയ്കൊഴുകാതെ വിരല്‍ തുമ്പുകൊണ്ട് തുടച്ചു നീക്കാന്‍ ശ്രമിച്ചതും.
“ ഓരോ ദിവസത്തെ ശമ്പളവും വളരെ ബഡ്ജറ്റ് ചെയ്തു വളരെ കൃത്യനിഷ്ഠയോടെ ജീവിയ്കുന്ന എന്റെ ജീവിതത്തില്‍ ഈ മനുഷ്യനെ മാത്രമേ കണ്ടിട്ടുള്ളൂ , ഭക്ഷണം പോലും പ്രോട്ടീനും കാത്സ്യവും കണക്കാക്കിയിട്ടേ കഴിയ്കൂ....വെള്ളം പോലും അളവു നോക്കിയേ കുടിയ്കാറുള്ളൂ............”
കാറിലിരുന്നും മുകുന്ദന്‍ സാര്‍ അഗര്‍വാളിനെ കുറിച്ച് തുടരുക തന്നെയായിരുന്നു.
എന്നിട്ടും കണ്ടില്ലേ...........കാറ്റത്ത് ഒരു വിളക്ക് കെടുന്നതു പോലെ പോയത്....“
ശെല്‍വനാണ് പൂര്‍ത്തിക്കിയത്.
“ഒരു ദിവസത്തെ അച് ഛന്റെ ശമ്പളം എത്രയാ...........അച് ഛാ..”
ഒരു ദിവസത്തിന്റെ ശമ്പള കണക്കു കേട്ടപ്പോഴാണ്, ഒരു ദിവസം കിടക്കാന്‍ നേരം മകന്‍ ചോദിച്ച ചോദ്യം ഓര്‍മ്മ വന്നത്.
“എന്തിനാ........ഡാ.......”
“ ഒരു കാര്യംണ്ട് പറയോ.........” അവന്‍ തന്റെ നിഷ്കളങ്കതയോടെ ചോദിച്ചു.
അപ്പാര്‍ട്ടുമെന്റിന്റെ പുറത്തേയ്കുള്ള ലോകം അമ്മയോടും അച് ഛനോടുമൊപ്പം മാത്രമുള്ള അവന്റെ ഗ്രഹപാഠം കഴിഞ്ഞുള്ള സമയങ്ങളില്‍ , ഡ്രോയിങ്ങോ ഡൈനിങ്ങോയെന്നു പറയാനാവാത്ത സാമാന്യം വലിയ ഹാള്‍ അവന്റെ സ്വയം നിര്‍ണ്ണയിയ്കുന്ന മാച്ചുകളിലെ ക്രീസ്സാക്കുക പതിവായിരുന്നു. വാങ്ങി കൊടുത്ത ബാറ്റും ബോളും കൊണ്ട് ചുവരിലടിച്ചെങ്കിലും അവന്‍ ധോണിയോ , യു.വി യോ ആകാന്‍ ശ്രമിയ്കാറുണ്ട്. ഒരിക്കലവന്റെ ഏകാംഗ വണ്‍ ഡേ മാച്ചിലെ ബൌണ്‍സറില്‍ ധോണി കടന്നു വന്നപ്പോള്‍ നാമാവശേഷമായത് അവള്‍ പൊന്നു പോലെ കാത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ മീനുകളുടെ ചില്ലു വീടായിരുന്നു. ആവശ്യത്തിലേറെ അവളുടെ ശിക്ഷയ്കു പുറമേ വേദനിപ്പിയ്കുന്ന ഉപദേശങ്ങള്‍ അച് ഛന്റെ അദ്ധ്വാനത്തെ കുറിച്ചായിരുന്നു. അന്നു മുതല്‍ വീട്ടിലുള്ള ഓരോ വസ്തു വഹകളിലും അവന്‍ അച് ഛന്റെ അദ്ധ്വാനത്തിന്റെ വില നിര്‍ണ്ണയിയ്കുന്നതു കാണാമായിരുന്നു, അതിനു ശേഷം ഫ്ലാറ്റിനകത്തെ അവന്റെ ഏകാംഗ മാച്ചുകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കൂടെ അവന്റെ വാശികളെ നിരുത്സാഹപ്പെടുത്തുന്നതിനു ഇതേ തന്ത്രം അവള്‍ പ്രയോഗിച്ചു കാണാറുണ്ട്. അതു പോലെ ഒരു എന്തോ ഒരു വില പിടിപ്പുള്ള വസ്തു കണ്ണില്‍ പെട്ടുകാണുമെന്നു കരുതിയാണ് ചോദിച്ചത്.
“ ഏതു സാധനത്തിനു വിലയിടാനാ...........”
“ അതൊക്കെണ്ട്..........ഒന്നു പറയോ..” അവന്‍ കൊഞ്ചി.
അവള്‍ക്കുമാത്രമറിയുന്ന ആ രഹസ്യം അന്നു മകനുമായി പങ്കു വെച്ചു.പറഞ്ഞ ഒരു മാസത്തെ കണക്കില്‍ അവനറിയേണ്ടത്, പകുതി ദിവസത്തെ ശമ്പളത്തെ കുറിച്ചായിരുന്നു, ഒരു വഴികണക്കുപോലെ അവള്‍പറഞ്ഞു കൊടുക്കുന്നതു കേട്ടതിനു ശേഷം മാത്രമേ അവനന്നുറങ്ങിയുള്ളൂ.
സമയം എത്രപ്പെട്ടന്നാണ് എത്ര വലിയ പ്രശ്നങ്ങളെയും നിസ്സാരമാക്കുന്നത്, മണിക്കൂറുകള്‍ കൊണ്ട് തന്നെ മുകുന്ദന്‍ സാര്‍ അഗര്‍വാളിനെ കുറിച്ചും അയാളുടെ മരണത്തെ കുറിച്ചും മറന്നിരിയ്കുന്നു. ഒരാളുടെ ജീവിതമുണ്ടാക്കുന്ന ശൂന്യത എത്രപ്പെട്ടന്നാണ് ഇല്ലാതാവുന്നത്, ഒരു നിമിഷമെങ്കിലും ജീവിതം മുന്നോട്ടു നീട്ടാനുള്ള ശ്രമത്തിന്റെ ഫലമായി എത്രയോ നിമിഷങ്ങള്‍ ഇല്ലാതാക്കുന്ന മനുഷ്യ ജീവന്റെ നിസ്സാരത എത്ര തന്നെ ബോധ്യമാക്കിയാലും അവനു തന്നെ ഒരിക്കലും ബോധ്യപ്പെടാറില്ല. മുകുന്ദന്‍ സാര്‍ സത്യം കമ്പ്യൂട്ടേര്‍സിലെയും വിപ്രോയിലെയും അപചയങ്ങളെ കുറിച്ചായിരുന്നു സംസ്സാരം. അടുത്ത ദിവസം പോയി കൊളാസ്ട്രോളും പ്രഷറുമൊക്കെ പരിശോധിയ്കണമെന്നു പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീടിനു മുന്നിലിറക്കുമ്പോള്‍ പരിശോധനകളുടെ കാര്യങ്ങള്‍ പാടെ മറന്ന് ,പിറ്റേന്ന് അവധി ദിവസമാായിട്ടും അതി രാവിലെ ഓഫീസ്സിലെ എത്തേണ്ട ആവശ്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. അഗര്‍വാളിന്റെ അഭാവം അദ്ദേഹത്തെ വല്ലാതെ അരക്ഷിതനാക്കുന്നുവെന്നുതോന്നി.ഉറുമ്പിന്‍ കൂട്ടത്തിനിടയില്‍ അകപ്പെട്ട പോലുള്ളാ ട്രാഫിക്കിന്റെ തിരക്കുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശെല്‍വന്‍ ഈടു വഴികളിലൂടെയും നോ എന്‍ട്രികളിലൂടെയും കടന്നു പോയിട്ടും ഫ്ലാറ്റിലെത്താന്‍ ഏറെ വൈകി.
ചാനലിലുകളിലെ വൈകി വരുന്ന സിനിമകളില്‍ പിറ്റേന്നാളെത്തെ അവധി ദിവസത്തിനായി കാത്തിരിയ്കുന്ന അവനെ കയറി വരുമ്പോഴേ രണ്ടാം നിലയിലുള്ള ജനലരുകില്‍ കാത്തു നില്‍ക്കുന്നതു കണ്ടു. കയറി വന്ന അച് ഛനെ കണ്ടപ്പോള്‍ വൈകി വന്നാലുള്ള ഫൈന്‍ ഓര്‍മ്മിച്ച് വാങ്ങി തന്റെ സമ്പാദ്യപ്പെട്ടിയിരിയ്കുന്ന അലമാരി തുറക്കാനായി കിടപ്പുമുറിയിലെയ്കു പോയി.
കുളി കഴിഞ്ഞു കഴിയ്കാനിരുന്നപ്പോഴാണ് അഗര്‍വാളിന്റെ വീട്ടിലെ കാര്യങ്ങള്‍ വിശദീകരിച്ചത്, തൊഴില്‍ പരമായും വ്യക്തിപരമായും അയാളുണ്ടാക്കിയ ശൂന്യതയെ കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട അവിചാരിതമായതെന്തും നേരിടാമെന്ന ഒരു തരം നിസ്സംഗത കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങലായിരുന്നു കഴിച്ചെഴുന്നേല്‍ക്കുമ്പോള്‍.
ഭക്ഷണം കഴിഞ്ഞു വന്നപ്പോഴും അവന്‍ സമ്പാദ്യപ്പെട്ടി തുറന്നു അവന്റെ സമ്പാദ്യമെണ്ണി നോക്കുമ്പോള്‍ കൌതുകത്തോടെയുള്ള എന്റെ നോട്ടം കണ്ടപ്പോള്‍ അവനു രസമായി, വശങ്ങള്‍ മടങ്ങിയ നോട്ടുകള്‍ അവന്‍ നേരെയാക്കി ഒരുമിച്ച് ഇനം തിരിച്ചു വെച്ചു. സമ്പാദ്യപ്പെട്ടി തിരികെ കൊണ്ടു വെച്ചു.
നാളെത്തേയ്കുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കനായി ലാപ്‌ടോപ്പ് കമ്പ്യൂട്ടറെടുത്ത് കിടക്കയിലിരുന്നു.അവന്‍ വന്നു പിന്നിലൂടെ വന്നു കഴുത്തില്‍ കയ്യിട്ട് കെട്ടി പിടിച്ചു കൊണ്ട് മോണിട്ടറില്‍ ഓടി നടക്കുന്ന അക്ഷരങ്ങളെയും , അവന്റെ അച് ഛന്റെ കൈവേഗതയിലേയ്കും നോക്കി ഏറെ നേരം നിന്നു. അച് ഛന്‍ ജോലിയില്‍ മുഴുകുന്നതു കണ്ടപ്പോള്‍ പതുക്കെ ഇറങ്ങി വീണ്ടും സമ്പാദ്യപ്പെട്ടി തുറന്ന് അതിലെ ഒതുക്കി വെച്ചിരിയ്കുന്ന നോട്ടുകള്‍ എടുത്തു കൊണ്ട് വന്ന് അച് ഛനു നേരെ നീട്ടിയിട്ട് പറഞ്ഞു.
“ അച് ഛാ...ഇതൊന്നു എണ്ണി തരോ.......?"
“ അമ്മയോട് പറയൂ.................”
കമ്പ്യൂട്ടറില്‍ നിന്നും കണ്ണെടുക്കാതെ തന്നെ അവനോടു പറഞ്ഞു.
“അച് ഛന്‍ തന്നെ നോക്കണം .............” അവന്‍ വാശി പിടിച്ചു. തെല്ലിടനേരം കഴിഞ്ഞിട്ടും താന്‍ ഗൌനിയ്കുന്നില്ലെന്നു കണ്ട് അവന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലേയ്കു ആ നോട്ടുകള്‍ വെച്ചു., പിണക്കേണ്ടെന്നു കരുതി അതെടുത്ത് എണ്ണി നോക്കി.
“അതിലെത്രയുണ്ട് ...........?.” അവന്റെ നിഷ്‌കളങ്കതയോടെയുള്ള ചോദ്യം.
അതിലുള്ള സംഖ്യ പറഞ്ഞിട്ട് ചോദിച്ചു.“ ഇതിന് എന്താ വാങ്ങേണ്ടത്, സൈക്കിളോ അതോ..........”
ഒന്നും വേണ്ടെന്ന് തലയാട്ടി എന്നിട്ട് പതുക്കെ തലതാഴ്‌ത്തികൊണ്ട് ചോദിച്ചു.
”അച് ഛന്റെ പകുതി ദിവസത്തെ ശമ്പളമുണ്ടോ അതില്‍........”
അറിയാതെ ആ ആറുവയസ്സുകാരന്റെ മുഖത്തേയ്കു നോക്കി , അതെയെന്നു തലയാട്ടി.
“ അച് ഛന്‍ നാളെ ഓഫീസില്‍ നിന്നും നേരത്തെ വര്വോ..........
ജനവരിയിലെ തണുത്ത കാറ്റിലും താന്‍ വല്ലാതെ വിയര്‍ക്കുന്നതായി തോന്നി.സ്തംഭിതനായി തന്റെ മുഖത്തു നോക്കിയിരുന്ന അച് ഛനെ നോക്കി അവന്‍ തുടര്‍ന്നു.
“എന്റെ കൂടെ ക്രിക്കറ്റ് കളിയ്കാന്‍ ആരുമില്ല അച് ഛാ...........നാളെ അവധി ദിവസമല്ലേ...... ”
അറിയാതെ അവനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിയ്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞും കാഴ്ച മങ്ങുന്നതായി തോന്നി, മുന്നിലിരിയ്കുന്ന കമ്പ്യൂട്ടറിലെ കീബോര്‍ഡിനെ ലക്ഷ്യമായി ഇടതു കൈയിലെ രണ്ടു വിരലുകളും വലുതു കൈയിലെ ചൂണ്ടു വിരലും നീങ്ങുന്നത് യാന്ത്രികമാണോയെന്നു തോന്നി.
This is the Time = Ctrl+Alt+ടെല്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)