2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കഥ തഴമ്പുകള്‍...(കഥ)

“വളരെ അസാധാരണമായ ഒരു ആശയവുമായി ഞാന്‍ കാത്തിരിക്കുകയാ‍ണ്..ഞാന്‍, അതൊന്ന് പ്ലേസ്സ് ചെയ്യുവാന്‍...”

വളരെ ഗഹനമായ ചിന്തയുടെ തുടര്‍ച്ചയെന്നോണമായിരുന്നു എഴുത്തുകാരന്റെ വാക്കുകള്‍.

“എന്താണ് ....വിഷയം.. പറയാമോ... ” വായനക്കാരന്റെ ആകാംക്ഷനായി.

“നേരിട്ടു പറയാനാവില്ല..“വന്‍‌മരങ്ങള്‍ വീഴുമ്പോള്‍..പോലെ, അല്ലെങ്കില്‍ "നിലവിളികള്‍" പോലെ..ഒരു സാധനം, ആ തീവ്രതയോടെ എഴുതി പബ്ലിഷ് ചെയ്യനൊരു അവസരത്തിനായി കാത്തിരിക്കുകയാണ്..”

പെട്ടന്ന് എഴുത്തുകാരന്റെ കരണം പുകഞ്ഞു.

വാ‍യനക്കാരന്റെ കൈതഴമ്പുകള്‍ തെളിഞ്ഞു കാണുന്ന ആ മുഖത്തേക്ക് , കഫം ചേര്‍ന്നു മഞ്ഞച്ച തുപ്പല്‍ വീണു. എന്നിട്ടും രോഷമടക്കാനാവാതെ വായനക്കാരന്‍ മുരണ്ടു.

“തെണ്ടി......വെറുതെയല്ല ഹിറ്റ്ലര്‍ ചത്തിട്ടില്ലെന്ന് പറയുന്നത്.”

10 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

ദുരന്തങ്ങളെ പോലും വിപണിയായി(ഹിറ്റുകളാക്കി)മാറ്റുന്ന ഭൂ(ബൂ)ലോക മനസാക്ഷിയിലേയ്ക്.....

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കാലം അതല്ലേ അപ്പോള്‍ പിന്നെ നമ്മള്‍ മാത്രം മടിച്ചു നില്‍ക്കുന്നതെന്തിനാ:) നമുക്കും പുതിയ സ്കൂപ്പുകള്‍ തേടിയിറങ്ങാം. ആരും മരിച്ചില്ലെങ്കില്‍ കൊല്ലാം , വാര്‍ത്തയാക്കാം

സജീവ് കടവനാട് പറഞ്ഞു...

വലയൊരുക്കി കാത്തിരിക്കുന്ന വേട്ടക്കാരെപ്പോലെ കരളുപൊള്ളിക്കുന്ന സാഹിത്യമെഴുതി കാത്തിരിക്കുന്ന ചിലരുണ്ട്. ഒരു ദുരന്തം, ഒരു മരണം... അവര്‍ കാത്തിരിക്കുന്നത് ആ മാര്‍ക്കറ്റിലേക്ക് വിറ്റഴിക്കാനാണ്, തന്റെ തട്ടുപൊളിപ്പന്‍ ചരക്ക്. മാധ്യമങ്ങളിലെ മോര്‍ച്ചറി സെക്ഷന്‍ ഇപ്പോള്‍ ബൂലോകത്തും നിലവിലുണ്ട്. കാര്‍ക്കിച്ചു തുപ്പേണ്ടിയിരിക്കുന്നു അവന്റെയൊക്കെ മുഖത്തേക്ക്. ത്ഫൂ.....

saju john പറഞ്ഞു...

സാധാരണ മറ്റു കൂട്ടാ‍യ്മകളില്‍ കാണാത്ത ഒരു ഇഴയടുപ്പം ബ്ലോഗിന്റെ സുഹൃദത്തില്‍ കാണാവുന്നതിനാലായിരിക്കില്ലെ അത്തരം അനുശോചന പോസ്റ്റുകള്‍ വരുന്നത്.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

അവസരം കാത്തിരിക്കുന്നവരോ കിട്ടിയ അവസരം മുതലെടുക്കുന്നവരോഎന്നൊന്നും അറിയില്ല. പക്ഷേ ഈ അടുത്ത്‌ നടന്ന ആ നിര്‍ഭാഗ്യസംഭവമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്കും കടുത്ത ദുഖമുണ്ട്‌. അത്‌ ഒരിടത്തും ഞാന്‍ കമണ്റ്റിയിട്ടു പോലുമില്ലെങ്കില്‍പോലും. (ദുഖത്തിണ്റ്റെ തീവ്രതകൊണ്ടാണോ? അറിഞ്ഞു കൂടാ.. )

അനില്‍ വേങ്കോട്‌ പറഞ്ഞു...

മരണമൊരു ആഘോഷമാണെന്നു എനിക്ക് ആദ്യം ഫീൽ ചെയ്തത് കാർഗിൽ മരണങ്ങൾ ആളുകൾ ആഘോഷിക്കുന്നത് കണ്ടപ്പോഴാണ്. തുടർന്ന് ഇങ്ങോട്ട് മീഡിയായും രാഷ്ട്രീയക്കാരും എഴുത്ത്കാരും എല്ലാം ഇതിൽ മത്സരിക്കുന്നത് കണ്ടു. മനുഷ്യന്റെ എല്ലാ ദുരന്തങ്ങളിലും ഈ പുഴുക്കൾ അരിച്ചു കയറും ഭക്തി വില്പനക്കാർ അതിനായി ആശുപത്രികൾ കയറി ഇറങ്ങിയെന്നു വരും. വാക്ക് വിറ്റുണ്ണുന്ന വാസവദത്തമാർ എന്ന് തോന്നുന്നില്ലേ

ഭൂതത്താന്‍ പറഞ്ഞു...

മുത്തശ്ശിയുടെ മരണം പോലും ....ആഘോഷിക്കുന്ന മദ്യ കുപ്പികളുടെ നടുവിലാ മാഷേ ..ഈ ലോക ജീവിതം ...

ബാജി ഓടംവേലി പറഞ്ഞു...

അതേ..... അതേ.......

kureeppuzhasreekumar പറഞ്ഞു...

nammuteyokke sahithyam vayikkumpol palappozhum vayanakkarante abhiprayam inganeyokke ayirikkum

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കഷ്ടം....!