2008, മേയ് 14, ബുധനാഴ്‌ച

വി.ടി.യുടെ വഴിയിലൂടെ നമ്മളും

“ഞാനൊരു ശാന്തിക്കാരനായൈരുന്നൂവെങ്കില്‍ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നു വലയുന്ന കൊളനികളിലെ പാവങ്ങള്‍ക്കു വിളമ്പിക്കൊടുക്കും,പുകഞ്ഞു തുടങ്ങിയിയ ധൂപം അമ്പലത്തിനുള്ളില്‍ നമ്പൂതിരി പട്ടര്‍ തുടങ്ങിയ വര്‍ ഗ്ഗങ്ങളെ പുറത്തു ചാടിയ്ക്കാനാണു ഉപയോഗിക്കുക ॥ നമ്മുക്ക് അനാചാരങ്ങളെ കെട്ടുകെട്ടുകളായി നശിപ്പിച്ചുകളയാന്‍ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട് അതാണ് അമ്പലങ്ങള്‍ക്കു തീവെയ്കുക।”(വി.ടി.ഭട്ടതിരിപ്പാട്, ഉണ്ണിനമ്പൂതിരി, 28 ഏപ്രില്‍ 1933)

ഇതേ വി।ടി. കുറേ കാലങ്ങള്‍ക്കു ശേഷം “ ഇന്നു കുറേ മനുഷ്യരെ നമ്പൂതിരിയാക്കണമെന്നാണ് എന്റെ അഭിപ്രായമം കാരണം മനുഷ്യരില്‍ അടങ്ങിയിട്ടുള്ള പല്‍ വിശിഷ്ടതകളും സാധാര്ണക്കാരില്‍ നിന്നു വ്യത്യസ്തനായി നമ്പൂതിരിയിലുണ്ടെന്നു എന്റെ ആചാരങ്ങള്‍ , പൂര്‍വ്വികാനുഭവങ്ങള്‍ ഇതൊക്കെ പരിശോധിച്ചാല്‍ കാണാന്‍ സാധിയ്കും , അത് വാസ്തവത്തില്‍ ഉല്‍കൃഷ്ടവും സാംസ്ക്കാരികവുമാണെന്ന അഭിപ്രായവും എനിയ്കുണ്ട്. അതു കൊണ്ട് സാമാന്യ ജനങ്ങളെ നമ്പൂതിരിയാക്കാനുള്ള ശ്രമമാണു വേണ്ടത്”(സിവിക്ക് ചന്ദ്രന്റെ ലേഖനം മാതൃഭൂമി ആഴ്ചപതിപ്പ്, ലക്കം 48 2006 ജനുവരി 29, ഫെബ്രുവരി 4 പേജ് 21-22)

വി।ടി ആദ്യകാലത്ത് എന്തിനെയെല്ലാം തള്ളി പറഞ്ഞുവോ അതിനെയെല്ലാം കെട്ടിപുണര്‍ന്നുകൊണ്ടുള്ള ഒരു ജീവിതമാണ് അന്ത്യകാലത്ത് നയിച്ചിരുന്നുവെന്നാണ് ഞാന്‍ കേട്ടിരിയ്കുന്നത് മന്ത്രതന്ത്രാതികളും തേവാരവും ഉപാസനയും വിടാതെ അനുഷ്ഠിച്ചിരുന്നുവത്രേ, ജാതകത്തിലുള്ള ആയുസ്സ് വര്‍ദ്ധിപ്പിയുന്നതൈനായി എന്തോ കടുത്ത ഉപാസന നടത്തിയിരുന്നതായി അക്കിത്തം ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നമ്മുടെ ബുദ്ധിജീവികള്‍ അല്ലെങ്കില്‍ വി।ടിയെ മുതലെടുത്തവര്‍ വി.ടി.യില്‍ അവസാനകാലത്തു വന്ന പരിവര്‍ത്തനത്തെ മൂടി വെയ്ക്കാനാണു ശ്രമിച്ചിട്ടുള്ളത്. അതിന്റെ ആവശ്യമുണ്ടോ ...ഒരു വ്യക്തിയെ സമഗ്രമായി മനസ്സിലാക്കാന്‍ അദ്ദേഹത്തില്‍ വന്ന പരിവര്‍ത്തനങ്ങളെ പുറത്തു കൊണ്ടുവരികയല്ലേ വേണ്ടത് , വി.ടി.യെ കുറിച്ച് പുറത്തു വന്ന ലഘു ജീവചരിത്രങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ മൌനം ഭജിയ്കുന്നു ഈ പരിതസ്ഥിതിയില്‍ വി.ടി.യെ നന്നായറിയുന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ നമ്പൂതിരിക്കോ, അക്കിത്തത്തിനോ പ്രസ്തുത വിഷയത്തെ ക്കുറിച്ച് ഒരു ലേഖനമെഴുതി എന്നെപ്പോലുള്ളവരുടെ സംശയ നിവാരണം വരുത്തികൂടെ...

മാതൃഭൂമി ആഴ്ചപതിപ്പില്‍ “യുക്തി വാദി സുഹൃത്തുക്കള്‍ എന്തെടുക്കുന്നുവെന്ന” കെ।സേതുമാധവന്റെ ലേഖനത്തിനു മറുപടിയായി പി.എസ്സ്. ലീലാകൃഷ്ണന്‍ , കൊയിലാണ്ടിയില്‍ നിന്നും എഴുതിയ പ്രതികരണമാണിത്, ലീലാകൃഷണന്‍ എന്ത് ഉദ്ദേശിയ്കുന്നുവെന്നല്ല ഇതിന്റെ പ്രസക്തി.മുത്തശ്ശന്റെ സുഹൃത്തായ ഭട്ടേരിപ്പാടിനെ കാണാന്‍ പോവുമ്പെഴെല്ലാം വാക്കുകളിലും പെരുമാറ്റത്തിലുമെല്ലാ‍ം ഒരു യാഥാസ്ഥിതിക നമ്പൂതിരിയെ കാണാന്‍ കഴിഞ്ഞിട്ടുള്ള നചികേതിനു അദ്ദേഹത്തിന്റെ കര്‍മ്മവിപാകവും , മുത്തശ്ശന്റെ പക്കലുള്ള അദ്ദേഹത്തിന്റെ ലേഖനസമാഹരങ്ങളിലെ നവേധാന ആശയങ്ങളും അത്ഭുതമായിരുന്നു, ഈ മനുഷ്യന്റെ ഉള്ളില്‍ നിന്നാണോ ഇതെല്ലാം വന്നിരിയ്കുന്നതെന്ന അത്ഭുതം.ഇത്രയേറെ തിരിച്ചു പോക്കു സാധ്യമാവുമോ എന്നായിരുന്നു ചിന്ത. സാധ്യമാവും അതാണു നമ്മുക്ക് കേരളസമൂഹത്തില്‍ കാണാന്‍ കഴിയുന്നത്, അതിനായി ഗോപാലകൃഷണനെ പോലെയുളളവരുടെ ഹൈടെക്ക് പ്രവര്‍ത്തനങ്ങള്‍ക്കൂടിയാവുമ്പോള്‍ കേരളീയനു സാധ്യമാവുന്നത് ഒരു ഹൈടെക്ക് വേദകാലത്തേയ്കുള്ള തിരിച്ചു പോക്കാണ്. അതിനുള്ള വില നമ്മള്‍ സന്തോഷ് മാധവനെന്ന അമൃത ചൈതന്യ വഴിയൊക്കെ നമ്മുക്ക് ലഭിച്ചു കൊണ്ടിരിയ്കുന്നു.

ശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിയ്കുന്നു, മനുഷ്യന്‍ ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ പോകുമ്പോഴും കേരളാ‍ ഹൈക്കോടതി 13 നമ്പര്‍ മുറി ഉപയോഗിയ്ക്കാന്‍ തയ്യാറാവാതെയിരിയ്കുന്നിടത്തോള മെത്തിയിരിയ്ക്കുന്നു നമ്മുടെ നവോധാന പ്രസ്ഥാ‍നങ്ങളുടെ വളര്‍ച്ച , എന്തു കൊണ്ട് ഇങ്ങനെ സംഭവിയ്കുന്നത് നവോധാന പ്രസ്ഥാനങ്ങളെ നയിച്ചവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയോ,? അതോ മതവിശ്വാസങ്ങളുടെ ശാസ്ത്രീയതയെ ചോദ്യം ചെയ്യുന്നവരുടെ പരാജയമോ.?,അതോ അന്ധവിശ്വാസങ്ങളടക്കമുള്ള വിശ്വാസങ്ങളെ ഭൌതികമായും ആത്മീയമായും അടിച്ചേല്‍പ്പിയ്കുന്ന മതസംഘടനകളെ ചെറുത്തു നില്‍ക്കാന്‍ ശാസ്തബോധമുള്ള പുതിയ തലമുറയ്കൂള്ള പരിശീലനത്തിന്റെ അഭാവമോ ? അതോ ഭൌതിക സമ്മര്‍ദ്ധങ്ങളെ ലഘൂകരിയ്ക്കാനുള്ള ആത്മീയതയ്കുള്ള പ്രവേശനമാര്‍ഗ്ഗമാണ് ഈ വിശ്വാസങ്ങളെന്ന ബോധമോ.?..അതോ വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനു പകരം പരിഹസിയ്ക്കുകയും , പുച് ഛിയ്ക്കുകയും മാത്രം ചെയ്യുന്ന നവേധാന പ്രവര്‍ത്തകരോ..?, എന്തായാലും വിശ്വാസി കേരളം വളരുകയാണ് , ആള്‍ദൈവങ്ങളിലൂടെ , ചാത്തന്‍ സേവയിലൂടെ, ധ്യാനകേന്ദ്രങ്ങളിലൂടെയും ബൌദ്ധിക തലത്തില്‍ എത്രവളര്‍ന്നാലും മാനസികമായി വളര്‍ന്നു മുരടിച്ച ജനതയിലൂടെ കൂടുതല്‍ പ്രാകൃതനായി.....

4 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

കൂട്ടുകാരന്റെ നിലപാടു മാറ്റങ്ങള്‍ക്കു ഉത്തരം കണ്ടെത്താവനാവത്ത എന്റെ മുത്തശ്ശന്

പാര്‍ത്ഥന്‍ പറഞ്ഞു...

മനുഷ്യജന്മം എന്നത്‌ പാശ്ചാത്യന്റെ നിഗമനമാണ്‌ ശരി എന്ന് വിശ്വസിക്കുന്നിടത്താണ്‌ ഈ സംശയം നിലനില്‌ക്കുന്നത്‌. ഭൂമണ്ടലത്തില്‍ ഒരു കാലയളവില്‍ ഉണ്ടായി വികസിച്ചു മറഞ്ഞുപോകുന്നതായി പാശ്ചാത്യര്‍ സമര്‍ത്ഥിക്കുന്നു. പരസഹസ്രം ജനനങ്ങളില്‍കൂടി നിരന്തരമായി കടന്നുപോകുന്ന ഒരു പ്രവാഹമായി ഭാരതീയര്‍ വിശ്വസിക്കുന്നു. കര്‍മ്മ വാസന മനുഷ്യനിന്‍ എങ്ങിനെയാണ്‌ നിലനില്‌ക്കുന്നത്‌ എന്ന് ഈ വിശ്വാസവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഉത്തരം തീര്‍ച്ചയായും കിട്ടും.

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

വി.ടി പറഞ്ഞ ഒരു ഡയലോഗ് ഇപ്പഴും നമ്മുടെയെല്ലാം മനസുക്കളില്‍ ഉണ്ടാകുന്നത്
നന്നായിരിക്കും
ഉണ്ണുക ഉറങ്ങുക കുട്ടിക്കളെ ഉണ്ടാക്കുക
കാലം എത്ര മായ്ച്ചാലും മായാത്ത ഒരു സത്യം

ബാബുരാജ് ഭഗവതി പറഞ്ഞു...

വി.ടി യെ പോലുള്ളവരുടെ സംഭാവനകളെ മറ്റൊരു തരത്തില്‍ കാണേണ്ടതുണ്ടെന്നു തോനുന്നു.
വി.ടിയെ (ആദ്യം മുതല്‍ തന്നെ) ഒരു നിരീശ്വര വാദി യായി കാണേണ്ടതില്ല.നമ്പൂതിരി സമുദായത്തെ സമകാലികമാക്കനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹത്തിന് സാമൂഹ്യ പ്രവര്‍ത്തനം.
അതിനര്‍ത്ഥം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യവുമില്ലെന്നല്ല. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ അത് തീര്‍ച്ചയായും വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതേ സമയം അതിന് പരിമിതികളുമുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നത്.
നമ്പൂതിരി സമൂഹത്തില്‍ വഹിച്ചിരുന്ന സ്ഥാനമാണ് വി.ടി യുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുകളില്‍ പരിമിതികളുണ്ടാക്കിയത്.
പിന്നീട് വി.ടി ദൈവത്തില്‍ വിശ്വസിച്ചിരുന്നോ എന്നത് ഒരു വ്യക്തിയെന്ന നിലയില്‍ പ്രധാനമാണെങ്കിലും സാമൂഹ്യശാസ്ത്രപരമായി സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന പ്രശ്നമല്ല.
താങ്കളുടെ പരിഗണനകള്‍ ശ്രദ്ധേയമാണ്.