2008, ജൂലൈ 4, വെള്ളിയാഴ്‌ച

നിലനില് പനീയം...: വി.കെ.എന്‍

പതിവിനു വിപരീതമാവാതെ ഏഴുമണിയ്ക്ക് പയ്യന്‍ ഉണര്‍ന്നു. ഒന്നര ഗ്ലാസ്സ് ചായയ്കും ഒരു പുതിയ ബീഡിക്കും മുകളില്‍ കക്കൂസിലേയ്കു നടന്നു।ദില്ലിമാനഗരത്തില്‍ നിന്നു തലേന്നു തപാ‍ലിലെത്തിയ പത്രമാ‍സികകള്‍ അത്രയും വായിയ്ക്കാന്‍ ബാക്കിയാണ്.എല്ലാം ഓടിച്ചു വായിച്ച് ഒരു മണിക്കൂര്‍ നേരത്തെ സുഖ വിരേചനത്തില്‍ പാരായണത്തിനു ശേഷം പുറത്തു കടന്നു.

നെല് പാടങ്ങള്‍ വഴി നടന്നു, എല്ലാം കതിരായിരിയ്കുന്നു വിള നന്നായിട്ടുണ്ട്, ചിങ്ങം അവസാനത്തോടെ കൊയ്യാം വെള്ളം ഒഴിഞ്ഞും പോവാന്‍ കഴായകള്‍ താഴ്ത്തിയിട്ടു।

തിരിച്ചു വീട്ടിലെത്തി പല്ലു തേച്ചു പ്രാതലിനിരുന്നു, ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡ് ലികള്‍, രണ്ടെണ്ണം ചട്ട്ണിയില്‍ മുക്കി തിന്നു,രണ്ടെണ്ണം പൊടികൂട്ടി തിന്നു, രണ്ടെണ്ണം മുളകരച്ചതു കൂട്ടി തിന്നു, രണ്ടെണ്ണം പഞ്ചസ്സാരക്കൂട്ടിയും അകത്താക്കി, ആവശ്യത്തിനു രണ്ടു ഗ്ലാസ്സ് കാപ്പി കുടിച്ചു.

സിഗരറ്റും ബീഡിയും തീപ്പെട്ടിയുമായി വായനമുറിയില്‍ കയറി വാതിലടച്ചു റസ്സല്‍പ്രഭുവിന്റെ ആത്മകഥയുടെ മൂന്നാം വാക്യം വായിച്ചു തുടങ്ങി പതിനൊന്നു മണിയ്ക് പതിവുള്ള ചായകുടിച്ചു വായന തുടര്‍ന്നു।

ഒരു മണിയ്ക് ശാപ്പാട് പഴയരി ചോറ്, വെണ്ടയ്ക്കാ സാമ്പാര്‍, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്। ഉണ്ടു.... അട്ടം മുട്ടുന്നതുവരെ ഉണ്ടു।

സുഖമായി മുറുക്കി റേഡിയോയെടുത്തു കിടപ്പുമുറിയില്‍ പോയി, റേഡിയോ തലയ്കുവെച്ചു കിടന്നു
തിരുവനന്തപുരം,തൃശൂര്‍ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ കേട്ടു, തൊഴിലാളി മണ്ഡലം തുടങ്ങിയപ്പോള്‍ ബോധം കെട്ടു, രണ്ടു മണിയ്ക് പ്രക്ഷേപണം അവസാനിച്ചപ്പോള്‍ ബോധം തിരിച്ചു കിട്ടി,മൂന്നു മണി വരെ കിടന്നുറങ്ങി।

മൂന്നരയ്കു ചായ, പലഹാരം അരിയും ഉഴുന്നു മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്തു നിര്‍മ്മിച്ച അപ്പമായിരുന്നു, മൂന്നെണ്ണം തിന്നു തളരുവോളം ചായ കുടിച്ചു।

സായന്തനത്തിന്റെ പുറത്തു സവാരിയ്കിറങ്ങി , ബഹുദൂരം നടന്നു വഴിയ്ക്ക് ആരോടും അക്ഷരം മിണ്ടിയില്ല।

സന്ധ്യയ്ക്കു ഗൃഹം പൂകി। ആസനഏലാദി എണ്ണയും ചന്ദനസോപ്പും തേച്ചു കുളിച്ചു എട്ടിനു അത്താഴം.ചപ്പാത്തിയും ഉരുളക്കിഴങ്ങും പാലും।

മുറുക്കി. ബീഡി വലിച്ചു സിഗരറ്റ് വലിച്ചു റസ്സല്‍ പ്രഭുവിനെ വായിച്ചു തീര്‍ത്തു.

പത്തു മണിയ്ക്ക് ഉറങ്ങാന്‍ കിടന്നു, ജീവിതത്തില്‍ കൃത്യകൃത്യത അനുഭവപ്പെട്ടു, ചെയ്യേണ്ടതെല്ലാം ചെയ്തിരിയ്കുന്നു തിന്നേണ്ടതെല്ലാം തിന്നിരിയ്കുന്നു, ഇനി മരിയ്ക്കാം ഇതൊരു ചാന്‍സാണ്

മരിയ്ക്കാന്‍ കിടന്നു യഥാസമയം മരിച്ചു

പുലര്‍ച്ച ശവമെടുത്തു।

വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോടു ചോദിച്ചു

“അവിടെയും രാവിലെ ഇഡ് ഡലിതന്നെയല്ലേ........”

//-----------------------------------------------------------//

ഇടതുപക്ഷം ഉടനെ പിന്തുണ പിന്‍വലിക്കാനിടയില്ല
ആണവക്കരാര്‍ വിഷയത്തില്‍ യു.പി.എ.സര്‍ക്കാരിനുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ
പിന്‍വലിക്കലും സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നല്‍കലും ഉടനെ ഉണ്ടാവില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ജി-എട്ട്‌ രാഷ്ട്രസമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയശേഷമേ ഈ രണ്ടുകാര്യങ്ങളും സംഭവിക്കൂ എന്നാണ്‌ വ്യാഴാഴ്‌ച വിവിധ തലങ്ങളില്‍ നടന്ന ആണവകൂടിയാലോചനകളില്‍ നിന്ന്‌ ലഭിക്കുന്ന സൂചന

2 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

രവി ഡി.സി വാളെടുക്കാതിരുന്നാല്‍ മതിയായിരുന്നു.

K.P.S. പറഞ്ഞു...

:-)